ടി20 ലോകകപ്പ്: ഇന്ത്യ - പാക് മത്സരം നടക്കും; ബംഗ്ലാദേശിനെതിരെ നടപടി ഉണ്ടാകില്ല

Update: 2026-02-09 18:59 GMT
Editor : Harikrishnan S | By : Sports Desk

ലാഹോർ: ഫെബ്രുവരി 15ന് നിശ്ചയിച്ചിരിക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളത്തിലിറങ്ങുമെന്ന് ഐസിയുടെ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ പ്രഖ്യാപിച്ചു. ഐസിസി അധികൃതരും ബിസിബിയും, പിസിബിയും ചേർന്ന് ലാഹോറിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇനങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ബംഗ്ലാദേശിനെതിരെ നാടകപടികൾ ഉണ്ടാകില്ലയെന്നും 2028നും 2031നുമിടയിൽ നടക്കുന്ന ഒരു ഐസിസി ഇവന്റ് ബംഗ്ലാദേശിന് നൽകുമെന്നും വാർത്താകുറിപ്പിലൂടെ പവ്യക്തമാക്കി.

പാകിസ്താൻ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ ചിലത് ഐസിസി അംഗീകരിച്ചകാതായി പിസിബി അറിയിച്ചു. ലോകകപ്പിൽ പങ്കാളിത്തം നഷ്ടമായതിലൂടെ ബംഗ്ലാദേശിന് ഉണ്ടാകാവുന്ന നഷ്ടങ്ങൾ നികത്താനായി ആദ്യം ആവശ്യപ്പെട്ടത് ത്രിരാഷ്ട്ര പരമ്പരയായിരുന്നു. എന്നാൽ അത് നിരസിച്ച ഐസിസി 2028നും 2031നുമിടയിൽ നടക്കാനിരിക്കുന്ന ഒരു ഐസിസി ടൂർണമെന്റ് ബംഗ്ലാദേശിൽ വെച്ച് നടത്താനുള്ള വിഷയം പരിഗണിക്കും.

Advertising
Advertising

ഇതിന് പുറമെ ബംഗ്ലാദേശിനെതിരെ നിയമ നടപടികളോ ഒരു തരത്തിലുമുള്ള പിഴകളോ ചുമത്തുകയില്ല എന്ന് ഐസിസി അവരുടെ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. അതെസമയം ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പര പുനരാരംഭിക്കാനുള്ള പാകിസ്താന്റെ ആവശ്യം ഐസിസി നിരുപാധികം തള്ളി. ഇങ്ങനെയുള്ള തീരുമാനങ്ങൾ ഐസിസിയല്ല മറിച്ച് അതാത് രാജ്യത്തെ ക്രിക്കറ്റ് ബോർഡ് ഈ സ്ഥാനത്ത് ബിസിസിഐ ആണ് തീരുമാനം എടുക്കേണ്ടതെന്നും ഐസിസി പറഞ്ഞതായി റിപ്പോർട്ട്.

ഫെബ്രുവരി 15ന് വൈകീട്ട് ഏഴിന് ശ്രീലങ്കയിലെ കൊളോമ്പോയിൽ സ്ഥിതിചെയ്യുന്ന ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ - പാക്സിതാൻ മത്സരം നിശ്ചയിച്ചിരിക്കുന്നത്. പാകിസ്ഥാനെതിരെ കളിച്ച അവസാന അഞ്ച് ടി20 മത്സരത്തിലും ഇന്ത്യക്കായിരുന്നു ജയം. അവസാനമായി ഏഷ്യ കപ്പ് ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News