കിവികള്‍ക്ക് ബാറ്റിംഗ് തകര്‍ച്ച; അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി

മത്സരം 25 ഓവറുകൾ പിന്നിടുമ്പോൾ ന്യൂസിലൻഡിന് ജയിക്കാൻ 150 പന്തുകളില്‍ 185 റൺസ് കൂടി വേണം.

Update: 2019-01-26 08:07 GMT
Advertising

ബേ ഓവൽ ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിലേക്ക് ന്യൂസിലൻഡ് പൊരുതുന്നു. 325 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് 25 ഓവറുകൾ പൂർത്തിയായപ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എടുത്തു. ഹെന്റി നക്കോളാസും കോളിന്‍ ഡെ ഗ്രാന്‍ഡോമുമാണ് ഇപ്പോള്‍ ക്രീസിൽ. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ഷമി, ചഹാൽ, കേദാർ ജാദവ്, കുല്‍ദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നാലാമത്തെ ഓവറിൽ ഭുവനേശ്വർ കുമാറാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. 15 റൺസെടുത്ത മാർട്ടിൻ ഗുപ്റ്റിലിനെ ചഹാലിന്റെ കെെകളിലെത്തിച്ച് ഭുവി മടക്കി അയക്കുമ്പോൾ സ്കോർബോർഡിൽ 23 റൺസ്. പതിയെ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ച ആഥിതേയർക്ക് കനത്ത പ്രഹരം നൽകി കൊണ്ട് നായകൻ കെയ്ൻ വില്യംസിനെ (20) ഷമി പുറത്താക്കുകയായിരുന്നു. നേപ്പിയർ മത്സരത്തിൽ തിളങ്ങിയ ഏക ബാറ്റ്സ്മാനായിരുന്ന വില്യംസിന്റെ കുറ്റി ഷമി തെറിപ്പിക്കുകയാണുണ്ടായത്. സ്കോർ 84 ൽ നിൽക്കേ ഓപ്പണർ കോളിൻ മൺറോയെ (31) വിക്കറ്റിന് മുന്നിൽ കുരുക്കി യുസ്‍വേന്ദ്ര ചാഹൽ. സൂക്ഷമതയോടെ ബാറ്റു വീശിയ വെറ്ററൻ താരം റോസ് ടെയ്ലറെ (22) ജാദവിന്റെ പന്തിൽ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് കിവികൾ. 34 റണ്‍സുമായി സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ടോം ലാഥമിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ കുല്‍ദീപ് യാദവ് മടക്കി അയച്ചു.

മത്സരം 25 ഓവറുകൾ പിന്നിടുമ്പോൾ ന്യൂസിലൻഡിന് ജയിക്കാൻ 150 പന്തുകളില്‍ 185 റൺസ് കൂടി വേണം.

Tags:    

Similar News