ഇന്ത്യയെ ജയിപ്പിച്ചത് ധോണിയുടെ ആ സിക്‌സറല്ല; ഗംഭീർ

ഒരു സിക്‌സ് കൊണ്ട് ലോകകപ്പ് നേടാൻ സാധിക്കുമെങ്കിൽ യുവരാജ് ഇന്ത്യയ്ക്ക് വേണ്ടി ആറ് ലോകകപ്പുകൾ എങ്കിലും നേടുമായിരുന്നു.

Update: 2021-04-03 05:48 GMT
Editor : Sports Desk

രാജ്യം 2011 ലോകകപ്പ് വിജയത്തിന്‍റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ വിവാദ പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ഇന്ത്യയെ വിജയിപ്പിച്ചത് ടീമിന്‍റെ പരിശ്രമമാണെന്നും ധോണിയുടെ അവസാന സിക്‌സ് മാത്രമല്ല എന്നും ഗംഭീർ.

2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരേ ധോണി സിക്‌സ് പറത്തിയാണ് വിജയം നേടിയത്. മത്സത്തിലെ 97 റൺസുമായി ടോപ്പ് സ്‌കോററായിരുന്നു ഗൗതം ഗംഭീർ. എന്ത് കൊണ്ടാണ് ധോണിയുടെ ആ സിക്‌സിനോട് മാത്രം ഇത്ര ഭ്രമമെന്ന്. ആ വിജയം ടീമിലെ സപ്പോർട്ടിങ് സ്റ്റാഫ് അടക്കമുള്ളവരുടെ വിജയമാണെന്നും ഗംഭീർ പറഞ്ഞു.

Advertising
Advertising

നിങ്ങൾക്ക് തോന്നുന്നുണ്ടോ ഒരാൾക്ക് ഒറ്റയ്ക്ക് ഒരു ലോകകപ്പ് നേടാൻ സാധിക്കുമെന്ന്, അങ്ങനെയെങ്കിൽ ഇതുവരെയുള്ള എല്ലാ ലോകകപ്പുകളും ഇന്ത്യ നേടിയിരുന്നേനെ. നിർഭാഗ്യവശാൽ ഇന്ത്യയിൽ വ്യക്തികളെയാണ് ആരാധിക്കുന്നത്. ഒരു ടീം മത്സരത്തിൽ വ്യക്തികൾക്ക് പ്രാധാന്യം ഇല്ലെന്നാണ് എന്‍റെ വിശ്വാസം, മറിച്ച് അവിടെ ഓരോരുത്തരും നൽകുന്ന സംഭാവനകൾക്കാണ് പ്രാധാന്യം. ഗംഭീർ പറഞ്ഞു.

നിങ്ങൾക്ക് തോന്നുന്നുണ്ടോ ഒരാൾക്ക് ഒറ്റയ്ക്ക് ഒരു ലോകകപ്പ് നേടാൻ സാധിക്കുമെന്ന്, അങ്ങനെയെങ്കിൽ ഇതുവരെയുള്ള എല്ലാ ലോകകപ്പുകളും ഇന്ത്യ നേടിയിരുന്നേനെ.

ലോകകപ്പിലെ മറ്റു താരങ്ങളെ പ്രകടനം കൂടി ഗംഭീർ ഓർമിപ്പിച്ചു.

ആ മത്സരത്തിൽ സഹീർ ഖാന്‍റെ പ്രകടനം നിങ്ങൾക്ക് എങ്ങനെ മറക്കാൻ സാധിക്കും ? അദ്ദേഹത്തിന്റെ ആദ്യത്തെ സ്‌പെല്ലിൽ മൂന്ന് ഓവറുകൾ മെയ്ഡിൻ ഓവറായിരുന്നു. ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരേ യുവരാജ് നടത്തിയ പ്രകടനം നിങ്ങൾക്ക് മറക്കാൻ പറ്റുമോ? അല്ലെങ്കിൽ ദക്ഷിണാഫ്രിക്കക്കെതിരേ സച്ചിൻ നേടിയ സെഞ്ച്വറി നിങ്ങൾക്ക് മറക്കാൻ സാധിക്കുമോ? - ഗംഭീർ ചോദിച്ചു.

പിന്നെയും എന്തിനാണ് നമ്മൾ ഒരു സിക്‌സർ മാത്രം ഓർത്തുവയ്ക്കുന്നു? ഒരു സിക്‌സ് കൊണ്ട് ലോകകപ്പ് നേടാൻ സാധിക്കുമെങ്കിൽ യുവരാജ് ഇന്ത്യയ്ക്ക് വേണ്ടി ആറ് ലോകകപ്പുകൾ എങ്കിലും നേടിയിരുന്നേനെയെന്നും ഗംഭീർ പറഞ്ഞു.

ആരും ആ ലോകകപ്പിന്റെ താരമായി തെരഞ്ഞെടുത്ത യുവരാജിനെ കുറിച്ച് സംസാരിക്കുന്നില്ല. എല്ലാവരും ധോണിയുടെ സിക്‌സിനെ പറ്റിമാത്രം സംസാരിക്കുന്നു- ഗംഭീർ കൂട്ടിചേർത്തു.

എന്നെ സംബന്ധിച്ചിടത്തോളം ഡ്രസിങ് റൂമിലിരിക്കുന്ന 20 പേർക്കും ആ ലോകകപ്പ് നേട്ടത്തിൽ പങ്കാളിത്തമുണ്ട്. അത് ഒരിക്കലും ഒരു സിക്‌സിലേക്ക് ചുരുക്കാനാകില്ല ഗംഭീർ പറഞ്ഞുവച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Writer - Sports Desk

contributor

Editor - Sports Desk

contributor

Similar News