അർജുൻ ടെണ്ടുൽക്കർക്ക് നായയുടെ കടിയേറ്റു

കഴിഞ്ഞ ഏപ്രിൽ 16ന് കൊൽക്കത്തയ്‌ക്കെതിരെയാണ് മുംബൈ താരത്തിന്റെ ഐ.പി.എൽ അരങ്ങേറ്റം

Update: 2023-05-16 08:27 GMT
Editor : Shaheer | By : Web Desk

ലഖ്‌നൗ: മുംബൈ ഇന്ത്യൻസ് താരവും സച്ചിൻ ടെണ്ടുൽക്കറുടെ മകനുമായ അർജുൻ ടെണ്ടുൽക്കറിന് നായയുടെ കടിയേറ്റു. വലങ്കയ്യിനാണ് കടിയേറ്റത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിലാണ് അർജുൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് അർജുനിനുനേരെ നായയുടെ ആക്രമണമുണ്ടായത്. താരത്തിന് സാരമായ പരിക്കില്ലെന്നാണ് സൂചന. സംഭവത്തെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇന്ന് ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തിൽ നടക്കുന്ന നിർണായക മത്സരത്തിനുമുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ലഖ്‌നൗ താരം യുധ്‌വീർ സിങ് കുശലാന്വേഷണം പറയാനെത്തിയപ്പോഴായിരുന്നു ഇത്. എന്തൊക്കെയാണ് സ്ഥിതി എന്ന യുധ്‌വീറിന്റെ ചോദ്യത്തിന്, ഒരു ദിവസംമുൻപ് നായയുടെ കടിയേറ്റെന്നായിരുന്നു അർജുനിന്റെ പ്രതികരണം. പരിക്കേറ്റ കൈയും താരം കാണിച്ചുകൊടുത്തു. ലഖ്‌നൗ പേസർ മുഹ്‌സിൻ ഖാനും വിഡിയോയിൽ താരത്തെ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.

Advertising
Advertising

കഴിഞ്ഞ സീസണിൽ മുംബൈ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഇത്തവണയാണ് അർജുൻ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. ഏപ്രിൽ 16ന് കൊൽക്കത്തയ്‌ക്കെതിരെയായിരുന്നു ഐ.പി.എൽ അരങ്ങേറ്റം. നാല് മത്സരങ്ങളിൽ മുംബൈ ഇലവനിൽ ഇടംലഭിച്ച താരം മൂന്ന് വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 2023ലെ ഐ.പി.എൽ മെഗാ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് അർജുനിനെ മുംബൈ ടീമിലെത്തിച്ചത്.

Summary: Mumbai Indians' all-rounder and Sachin Tendulkar's son Arjun Tendulkar gets bitten by dog

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News