'ന്യൂസിലാൻഡിന്റേത് മികച്ച പേസ് നിര, ഇന്ത്യ പോരാട്ടത്തിന് തയ്യാർ' ചേതശ്വർ പൂജാര

ന്യൂസിലാൻഡുമായുള്ള ഫൈനല്‍ രണ്ട് മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണെന്നും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും പുജാര പറഞ്ഞു.

Update: 2021-05-20 05:37 GMT
Advertising

ഏത് ടീമിനെയും പരാജയപ്പെടുത്താൻ കരുത്തുള്ള ടീമാണ് ഇന്ത്യയെന്ന് ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാര. ന്യൂസിലാൻഡുമായുള്ള ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി നടക്കുന്ന ഒരുക്കങ്ങളെ സംബന്ധിച്ച് 'ടൈംസ് ഓഫ് ഇന്ത്യ'യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂസിലാൻഡുമായുള്ള ഫൈനല്‍ രണ്ട് മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണെന്നും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഒരു മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും പുജാര പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യയുടെ രണ്ട് വര്‍ഷത്തെ കഠിനമായ യാത്രയുടെ അവസാന സ്റ്റോപ്പാണെന്നും, ടീം ഫൈനലിന് യോഗ്യത നേടിയത് അത്രയും മികച്ച മത്സരങ്ങൾ കാഴ്ചവെച്ചതിനാലാണെന്നും പുജാര വ്യക്തമാക്കി. 'ന്യൂസിലാൻഡിനോട് അവരുടെ നാട്ടില്‍ പരമ്പര തോറ്റത് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനെ ബാധിക്കില്ല, മത്സരം ന്നടക്കുന്നത് നിഷ്പക്ഷ വേദിയായ ഇഗ്ലണ്ടിലാണ്. അതുകൊണ്ട് തന്നെ ഹോഗ്രൗണ്ടിന്റെ ആനുകൂല്യം ആർക്കും ഉണ്ടാകില്ല'. പുജാര പറഞ്ഞു.

ലോകടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനായി ജൂൺ രണ്ടിനാണ് ഇന്ത്യൻ സ്ക്വാഡ് ഇഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ഇതിന് ശേഷം നടക്കുന്ന ഇഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയ്ക്കും ഇതേ ടീം തന്നെയാകും കളത്തിൽ ഇറങ്ങുക. ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന ഇന്ത്യന്‍ സ്ക്വാഡിൽ ഏതെല്ലാം താരങ്ങള്‍ മുംബൈയില്‍ നടക്കുന്ന കോവിഡ് ടെസ്റ്റില്‍ നെഗറ്റീവാകുന്നുവോ അവരെ മാത്രമേ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുവാന്‍ അനുവദിക്കുകയുള്ളുവെന്നാണ് ബി.സി.സി.ഐ നേരത്തേ അറിയിച്ചിട്ടുണ്ട്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News