'കഠിനം; ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു'- വിവാഹമോചനം പരസ്യമാക്കി ഹര്‍ദിക് പാണ്ഡ്യ

സന്തോഷവും പരസ്പര ബഹുമാനവും സൗഹൃദവുമെല്ലാം ഒന്നിച്ചാസ്വദിച്ച്, ഒരു കുടുംബമായി വളര്‍ന്നവരാണെന്നതു കൊണ്ടുതന്നെ വേര്‍പിരിയാനുള്ള തീരുമാനം കഠിനമായിരുന്നുവെന്ന് ഹര്‍ദിക് കുറിച്ചു

Update: 2024-07-18 17:47 GMT
Editor : Shaheer | By : Web Desk

മുംബൈ: ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നതാഷ സ്റ്റാന്‍കോവിച്ചുമായി വേര്‍പിരിഞ്ഞ വിവരം പരസ്യമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ. രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നു താരം വെളിപ്പെടുത്തി. നാലു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമുള്ള ഈ വേര്‍പിരിയല്‍ കഠിനമാണെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഹര്‍ദിക് വിവരം പുറത്തുവിട്ടത്. നതാഷയും ഇന്‍സ്റ്റഗ്രാമില്‍ ഇതേ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. മകന്‍ അഗസ്ത്യനെ രണ്ടുപേരും ചേര്‍ന്നു നോക്കുമെന്നും താരം പറഞ്ഞു.

Advertising
Advertising

നാലു വര്‍ഷം ഒരുമിച്ചു കഴിഞ്ഞ ശേഷം ഞാനും നതാഷയും വേര്‍പിരിയാന്‍ ഒന്നിച്ചു തീരുമാനമെടുത്തിരിക്കുകയാണ്. ഒന്നായിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍, ഇതാണു രണ്ടുപേര്‍ക്കും ഏറ്റവും നല്ലതെന്നാണു തങ്ങള്‍ വിശ്വസിക്കുന്നത്. സന്തോഷവും പരസ്പര ബഹുമാനവും സൗഹൃദവുമെല്ലാം ഒന്നിച്ചാസ്വദിച്ച്, ഒരു കുടുംബമായി വളര്‍ന്നവരാണെന്നതു കൊണ്ടുതന്നെ ഈ തീരുമാനം കഠിനമായിരുന്നുവെന്നും താരം കുറിച്ചു.

അഗസ്ത്യ കൊണ്ട് അനുഗൃഹീതരാണ് ഞങ്ങള്‍. ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിന്റെ കേന്ദ്രവും അവനായിരിക്കും. അവന്റെ സന്തോഷത്തിനു വേണ്ട എല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി അവന്റെ രക്ഷാകര്‍തൃത്വം ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നു ചെയ്യും. ഈ പ്രയാസം നിറഞ്ഞ വേളയില്‍ ഞങ്ങളുടെ സ്വകാര്യത മാനിച്ച് മനസിലാക്കുകയും പിന്തുണയ്ക്കുകയും വേണമെന്ന് ആത്മാര്‍ഥമായി അപേക്ഷിക്കുകയാണ്-ഹര്‍ദിക് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ആവശ്യപ്പെട്ടു.

Summary: Hardik Pandya, Natasa Stankovic announce divorce

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News