പിച്ച് പേസര്‍മാരുടെ പറുദീസ; സിറാജിന്‍റെ പരിക്കില്‍ ഇന്ത്യന്‍ ക്യാമ്പ് ആശങ്കയില്‍

തന്‍റെ നാലാം ഓവറിലെ അവസാന പന്ത് എറിയാനെത്തിയപ്പോഴാണ് സിറാജ് അസ്വസ്ഥത പ്രകടിപ്പിച്ചത്. റണ്ണപ്പിനു ശേഷം പന്തെറിയാന്‍ കഴിയാതെ സിറാജ് ക്രീസില്‍ നില്‍ക്കുകയായിരുന്നു.

Update: 2022-01-04 05:08 GMT

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം പരിക്കേറ്റ സിറാജ് ഇന്ന് കളിച്ചേക്കില്ലെന്ന് സൂചന. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ സിറാജിന്‍റെ പരിക്ക് ഇന്ത്യക്ക് തലവേദനയായേക്കും. ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടതുകൊണ്ടു തന്നെ ചെറിയ സ്കോറിനാണ് ഇന്ത്യ പുറത്തായത്.

തന്‍റെ നാലാം ഓവറിലെ അവസാന പന്ത് എറിയാനെത്തിയപ്പോഴാണ് സിറാജ് അസ്വസ്ഥത പ്രകടിപ്പിച്ചത്. റണ്ണപ്പിനു ശേഷം പന്തെറിയാന്‍ കഴിയാതെ സിറാജ് ക്രീസില്‍ നില്‍ക്കുകയായിരുന്നു. പേശീവലിവാണ് താരത്തിന് വില്ലനായത്. ഉടന്‍ തന്നെ ടീം ഫിസിയോ മൈതാനത്തെത്തി താരത്തെ പരിശോധിച്ചിരുന്നു. ശേഷം കളി തുടരാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഫിസിയോക്കൊപ്പം സിറാജ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

Advertising
Advertising

സിറാജിന്‍റെ പരിക്കിനെ സംബന്ധിച്ച് ബി.സി.സി.ഐ ഇതുവരെ വിശദീകരണമൊന്നും നടത്തിയിട്ടില്ല. പേസ് ബൌളര്‍മാരുടെ പറുദീസയായ ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സില്‍ സിറാജിന് തുടര്‍ന്ന് പന്തെറിയാന്‍ സാധിക്കാതിരുന്നാല്‍ ഇന്ത്യയ്ക്ക് അത് തിരിച്ചടിയാകും.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 202 റണ്‍സിനാണ് പുറത്തായത്. ലുംഗി എൻഗിഡി ഒഴികെയുള്ള ദക്ഷിണാഫ്രിക്കയുടെ എല്ലാം പേസർമാരും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. മാർക്കോ ജൻസൻ നാല് വിക്കറ്റ് നേടിയപ്പോൾ ഡോനെ ഒലിവറും റബാദയും മൂന്ന് വിക്കറ്റ് നേടി.ഇന്ത്യയ്ക്കായി ക്യാപ്റ്റൻ കെ.എൽ രാഹുലും ആർ.അശ്വിനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രാഹുൽ 50 റൺസ് നേടിയപ്പോൾ അശ്വിൻ 46 റൺസെടുത്തു 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News