വരുന്നു, ഇന്ത്യ-പാക് ടെസ്റ്റ് പരമ്പര? വേദിയൊരുക്കാന്‍ ആസ്‌ട്രേലിയ

ആസ്‌ട്രേലിയ കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കായും ചർച്ച നടക്കുന്നുണ്ടെന്നാണ് വിവരം

Update: 2022-11-01 05:59 GMT
Editor : Shaheer | By : Web Desk
Advertising

സിഡ്‌നി: ഇന്ത്യ-പാക് ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം പകരുന്ന വാർത്ത പുറത്തുവരുന്നു. അയൽക്കാർ തമ്മിലുള്ള ഏകദിന, ടെസ്റ്റ് പരമ്പരകൾക്ക് സാധ്യത തെളിയുന്നു. ആസ്‌ട്രേലിയയെ ആതിഥേയരാജ്യമാക്കിയാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ആസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് വിവരം. മുൻ ആസ്‌ട്രേലിയൻ ഓൾറൗണ്ടർ സൈമൺ ഒഡോണലിനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര, ദേശീയ മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്. ആസ്‌ട്രേലിയ കൂടി ചേർന്ന് ത്രിരാഷ്ട്ര ഏകദിന പരമ്പരയും പദ്ധതിയിലുണ്ടെന്നാണ് സൂചന.

ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം അസാധാരണമായിരുന്നുവെന്ന് സൈമൺ പറഞ്ഞു. ആ ഒരൊറ്റ മത്സരമാണ് ടൂർണമെന്റിനെ ഇപ്പോഴും സജീവമാക്കിനിർത്തുന്നത്. ആളുകൾ ഇപ്പോഴും അതേക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. അസാധാരണമായ വികാരങ്ങളും മത്സരക്കാഴ്ചകളും സമ്മർദവുമെല്ലാമായിരുന്നു അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ അവർക്കിടയിൽ ഒരു ടെസ്റ്റ് മത്സരത്തിനുള്ള ചർച്ചകൾക്ക് സാധ്യതയുണ്ട്. അല്ലെങ്കിൽ ചർച്ച നടക്കുന്നുണ്ട്. ഇന്ത്യ, പാകിസ്താൻ, ആസ്‌ട്രേലിയ ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കും സാധ്യതയുണ്ട്. ടി20 ലോകകപ്പ് മത്സരത്തിനുശേഷം ചർച്ചകൾ നടക്കുന്നുണ്ടെന്നും സൈമൺ ഒഡോണൽ വെളിപ്പെടുത്തി.

അവസാനമായി 2005ലാണ് ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകുന്നത്. നിലവിലെ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനു കീഴിലായിരുന്നു അത്. 2012-13 വർഷത്തിൽ അവസാനമായി പാകിസ്താനും ഇന്ത്യയിലെത്തി. മൂന്നുവീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് അന്ന് നടന്നത്. ഇതിനുശേഷം ഇതുവരെയും രണ്ടു ടീമും ഏഷ്യാ കപ്പിലും ലോകകപ്പുകളിലും മാത്രമാണ് നേര്‍ക്കുനേര്‍ വന്നത്.

Summary: Simon O'Donnell, former Australia all-rounder, reveals that discussions are being held to organise a Test between India and Pakistan or maybe a triangular ODI series featuring Australia, India, and Pakistan.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News