ക്രിക്കറ്റ് ആരാധകര്‍ക്ക് സർപ്രൈസ്! സ്‌പൈഡർമാന് ശബ്ദം നൽകാൻ ശുഭ്മൻ ഗിൽ

ജൂണിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്‍റെ ഭാഗമായാണ് ഇന്ത്യൻ യുവതാരം ശുഭ്മന്‍ ഗില്ലും എത്തുന്നത്

Update: 2023-05-08 11:57 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: സ്‌പൈഡർമാന്റെ ഇന്ത്യൻ പതിപ്പിന് ശബ്ദം നൽകാൻ യുവ ക്രിക്കറ്റർ ശുഭ്മൻ ഗിൽ. ഈ വർഷം ജൂണിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലാണ് ഗുജറാത്ത് ടൈറ്റൻസിന്റെ മിന്നും താരം കൈയൊപ്പ് ചാർത്തുന്നത്. ചിത്രത്തിന്റെ ഹിന്ദി, പഞ്ചാബി പതിപ്പുകളിലാണ് ഗിൽ ശബ്ദം നൽകുക.

'സ്‌പൈഡർ മാൻ: എക്രോസ് ദി സ്‌പൈഡർ വേഴ്‌സ്' എന്ന പേരിലാണ് അടുത്ത ജൂൺ രണ്ടിന് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. സ്‌പൈഡർമാന്റെ ഇന്ത്യൻ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. പവിത്ര പ്രഭാകറാണ് ഇന്ത്യൻ സ്‌പൈഡർമാൻ വേഷമിടുന്നത്.

2021ൽ റിലീസ് ചെയ്ത 'സ്‌പൈഡർമാൻ: നോ വേ ഹോം' വമ്പൻ വിജയമായതിനുശേഷമാണ് ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ പുതിയ ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിട്ടുണ്ട്. സ്‌പൈഡർമാൻ ആരാധകരിൽ കൂടുതൽ ആകാംക്ഷയും പ്രതീക്ഷയും നിറയ്ക്കുന്നതാണ് ട്രെയിലർ.

തന്റെ സൂപ്പർ ഹീറോ സ്‌പൈഡർമാനാണെന്ന് മുൻപ് ശുഭ്മൻ ഗിൽ വെളിപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ കായികതാരം ഒരു സിനിമയ്ക്കു ശബ്ദം നൽകുന്നത്. 'സ്‌പൈഡർമാൻ' കണ്ടാണ് താനൊക്കെ വളർന്നതെന്ന് പുതിയ റോളിനെക്കുറിച്ച് ഗിൽ പ്രതികരിച്ചു. ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന സൂപ്പർഹീറോയാണ്. ചിത്രത്തിന്റെ ഹിന്ദി, പഞ്ചാബി പതിപ്പുകൾക്ക് ശബ്ദം നൽകാനായത് അവിസ്മരണീയമായ അനുഭവമായിരുന്നു. റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

Summary: Indian Cricketer Shubman Gill will lend voice to Indian Spider-Man Pavitr Prabhakar in the upcoming 'Spider-Man: Across the Spider-Verse', which is set to release on June 2, 2023

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News