സൂക്ഷിച്ച് നോക്കണ്ടെടാ ഉണ്ണീ, ഇത് ഫാന്‍ ഗേള്‍ അല്ല, ടീം സി.ഇ.ഒ ആണ്; ട്വിറ്ററില്‍ താരമായി കാവ്യ മാരന്‍

'മിസ്റ്ററി ഗേള്‍' എന്ന് സോഷ്യല്‍ മീഡിയ വിളിച്ച കാവ്യയെ ഇനിയും സണ്‍റൈസേഴ്സ് കരയിപ്പിക്കരുതെന്നാണ് ട്രോളന്മാര്‍ അന്ന് പറഞ്ഞത്.

Update: 2022-08-30 12:48 GMT

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പരാജയം ഏറ്റുവാങ്ങിയ സണ്‍റൈസേഴ്സ് ടീമിന്‍റെ തോല്‍വിയേക്കാള്‍ ആരാധകരുടെ മുഖം ഉടക്കിയത് ഗ്യാലറിയില്‍ കണ്ട തോല്‍വിയിലും പുഞ്ചിരി തൂകി നില്‍ക്കുന്ന ഒരു മുഖത്താണ്. മുഖത്ത് ചിരി ഫിറ്റ് ചെയ്താണ് ഗ്യാലറിയില്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും ഓറഞ്ച് ആര്‍മിക്ക് വേണ്ടി എപ്പോഴും കൈയ്യടിക്കാനെത്തുന്ന സുന്ദരി ഉള്ളില്‍ കരഞ്ഞുകൊണ്ടാണ് ഇരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ടീമിന്‍റെ ഭാഗ്യതാരമാകേണ്ടവള്‍ മാന്‍ഡ്രേക്ക് ആയിക്കൊണ്ടിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരും. 


Advertising
Advertising


എതിര്‍ ടീം ആരാധകര്‍ ട്രോളുന്ന ഈ സുന്ദരി ആരാണെന്നല്ലേ...? കാവ്യ മാരന്‍, സണ്‍റൈസേഴ്സ് ടീം സി.ഇ.ഒ.  സീസണില്‍ അവസാന സ്ഥാനക്കാരായി നില്‍ക്കുന്ന ടീമിനായി ഗ്യാലറയില്‍ ചിയര്‍ ചെയ്യാന്‍ എത്തുന്ന കാവ്യ മാരന് പക്ഷേ എല്ലാ തവണയും നിരാശയാണ് ഫലം. ചിരിച്ചുകൊണ്ട് എത്തി തലകുനിച്ചുപോകുന്ന കാവ്യയുടെ ചിത്രം ഇതിനുമുമ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇന്നലത്തെ മത്സരത്തില്‍ ഡല്‍ഹിക്കു മുമ്പില്‍ സണ്‍റൈസേഴ്സ് തകര്‍ന്നടിയുന്നത് കണ്ട കാവ്യ പതിവുപോലെ മുഖത്ത് നിരാശ പ്രകടമാക്കിയില്ല. പതിവിന് വിപരീതമായി പുഞ്ചിരി തൂകി നില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കാവ്യ ട്രോളുകള്‍ക്ക് പാത്രമായത്.


ഇതിനുമുമ്പ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സുമായി സണ്‍റൈസേഴ്സ് ഏറ്റുമുട്ടിയ കളിയിലും കാവ്യ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ടീം തോല്‍വിയിലേക്ക് വീഴുന്നതിന് ഇടയില്‍ വിഷാദ ഭാവത്തിലിരിക്കുന്ന കാവ്യയുടെ ഫോട്ടോകളാണ് അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. തലയില്‍ കൈവെച്ച്, കണ്ണ് മൂടി കരഞ്ഞിരിക്കുന്ന കാവ്യയുടെ മുഖം സണ്‍റൈസേഴ്സ് ആരാധകര്‍ മറക്കാനിടിയില്ല.



'മിസ്റ്ററി ഗേള്‍' എന്ന് സോഷ്യല്‍ മീഡിയ വിളിച്ച കാവ്യയെ ഇനിയും സണ്‍റൈസേഴ്സ് കരയിപ്പിക്കരുതെന്നാണ് ട്രോളന്മാര്‍ അന്ന് പറഞ്ഞത്. ഈ പെണ്‍കുട്ടി ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത് കാണാന്‍ വയ്യെന്നടക്കമുള്ള ട്രോളുകള്‍ അന്ന് പ്രചരിച്ചിരുന്നു. പഞ്ചബിനെതിരായ അന്നത്തെ മത്സരത്തില്‍ വരുമ്പോള്‍ 150 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ആറ് റണ്‍സ് അകലെ വീഴുകയായിരുന്നു. 


ഐ.പി.എല്‍ ലേലത്തിന്‍റെ സമയത്തും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് കാവ്യ മാരന്‍, അന്നും സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ പേരുകളില്‍ ഒന്നാണ് കാവ്യ മാരന്‍

ആരാണ് കാവ്യ മാരന്‍?

സണ്‍റൈസേഴ്സിന്‍റെ താര ലേലത്തിന് ശേഷം ആരാധകർ കാര്യമായി തിരഞ്ഞത് സൺ റൈസേഴ്സ് ഹൈദരാബാദിൻെറ ടേബിളിലുണ്ടായിരുന്ന യുവതിയെയാണ്. ലേലം നടക്കുന്നതിനിടെ ക്യാമറ പലപ്പോഴും കാവ്യയെ ഫോക്കസ് ചെയ്തിരുന്നു. താര ലേലത്തിൽ ഹൈദരാബാദിന് ഇത്തവണ കാര്യമായി ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നെങ്കിലും കാവ്യ മാരനിലൂടെ ടീം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

അന്നേ ആരാധകരുടെ ഹൃദയം കവർന്ന കാവ്യ സണ്‍റൈസേഴ്സിന്‍റെ സി.ഇ.ഒ ആണെന്ന് പിന്നീടാണ് ആരാധകര്‍ തന്നെ അറിഞ്ഞത്. സണ്‍റൈസേഴ്സ് ഉടമ കലാനിധി മാരന്‍റെ മകള്‍ കൂടിയാണ് കാവ്യ. 29 കാരിയായ കാവ്യ സൺ ടിവിയുടെ ഉടമസ്ഥതയിലുള്ള സൺ മ്യൂസിക്, എഫ്.എം ചാനലുകളുടെ സഹ ഉടമ കൂടിയാണ്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News