ബാംഗ്ലൂരിന് ഇന്ന് ജീവന്മരണം; ഹൈദരാബാദിനു വേണ്ടി പ്രാർത്ഥിച്ച് ചെന്നൈയും ലഖ്‌നൗവും

നിർണായക മത്സരത്തിൽ ടോസ് ലഭിച്ച ബാംഗ്ലൂർ ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു

Update: 2023-05-18 13:55 GMT
Editor : Shaheer | By : Web Desk

ഹൈദരാബാദ്: നിർണായക മത്സരത്തിന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ഇന്നിറങ്ങുന്നു. പ്ലേഓഫ് ഉറപ്പിക്കാൻ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ബാംഗ്ലൂരിന് ജയം അനിവാര്യമാണ്. പ്ലേഓഫ് സാധ്യതകളെല്ലാം അസ്തമിച്ച സൺറൈസേഴ്‌സ് ഹൈദരാബാദ് ആണ് എതിരാളികൾ. മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസിസ് ബൗളിങ് തിരഞ്ഞെടുത്തു.

കണക്കിലെ കളികളിലെത്തിനിൽക്കുന്ന ചരിത്രത്തിലെ ഏറ്റവും ഉദ്വേഗം നിറഞ്ഞ ഐ.പി.എല്ലിൽ ഇന്ന് ബാംഗ്ലൂരിനെ തുണക്കാൻ ബാംഗ്ലൂർ മാത്രമേയുള്ളൂ. ഇന്ന് ജയിച്ചാലും അവസാന മത്സരം കരുത്തരായി ഗുജറാത്തുമായിട്ടാണ്. അതുകൊണ്ട്, ഇന്ന് ജയിച്ചാൽ മാത്രം മതിയാകില്ല. മികച്ച മാർജിനിലുള്ള വിജയമാകും ഡുപ്ലെസിയും സംഘവും ലക്ഷ്യമിടുന്നത്.

Advertising
Advertising

മറുവശത്ത് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനം കിടക്കുന്ന ഹൈദരാദാബിന് തോറ്റാൽ ഒന്നും നഷ്ടപ്പെടാനില്ല. സ്വന്തം തട്ടകത്തിൽ നടക്കുന്ന അവസാന മത്സരം ജയിച്ച് സ്വന്തം കാണികൾക്കു മുന്നിൽ അഭിമാനം കാക്കുക മാത്രമാകും ഐഡൻ മാർക്രാമിന്റെയും സംഘത്തിന്റെയും മനസിലുള്ളത്. എന്നാൽ, ഹൈദരാബാദിനെ പിന്തുണച്ച് നിരവധി ടീമുകളുടെ ആരാധകരും ഇന്ന് ഗാലറിയിലുണ്ടാകുമെന്ന കൗതുകം കൂടിയുണ്ട്. ഇന്ന് ഹൈദരാബാദ് ജയിച്ചാൽ ചെന്നൈയും ലഖ്‌നൗവും നേരിട്ട് പ്ലേഓഫ് കടക്കും. മുംബൈയ്ക്കും രാജസ്ഥാനും കൊൽക്കത്തയ്ക്കും പഞ്ചാബിനുമെല്ലാം അവസാന ഘട്ടംവരെ ചെറിയൊരു പ്രതീക്ഷയ്ക്കുള്ള വകയാകുമത്.

Summary:IPL 2023: SRH vs RCB Match Live Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News