ലങ്കൻ ബൗളിങ്‌ ആക്രമണത്തില്‍ പാകിസ്താന് ബാറ്റിങ് തകര്‍ച്ച

മഴയെ തുടർന്ന് കളി നിർത്തിവയ്ക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 എന്ന നിലയിലായിരുന്നു പാകിസ്താൻ

Update: 2023-09-14 14:50 GMT
Editor : Shaheer | By : Web Desk
Advertising

കൊളംബോ: ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ ബാറ്റിങ് തകർച്ച നേരിട്ട പാകിസ്താന് തുണയായി മഴ. ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത പാക് സംഘം ശ്രീലങ്കയുടെ ബൗളിങ് മികവിൽ കീഴടങ്ങുന്ന കാഴ്ചയാണ് ഇന്ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ കണ്ടത്. മഴയെ തുടർന്ന് കളി തടസപ്പെടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 എന്ന നിലയിലാണ് പാകിസ്താൻ. അർധസെഞ്ച്വറിയുമായി അബ്ദുല്ല ഷഫീഖ് ആണ് പാക് നിരയിൽ ടോപ്‌സ്‌കോറർ.

അഞ്ചാം ഓവറിൽ തന്നെ പാക് ഓപണർ ഫഖർ സമാനെ വീഴ്ത്തി പ്രമോദ് മധുഷനാണ് ആക്രമണത്തിനു തുടക്കമിട്ടത്. രണ്ടാം വിക്കറ്റിൽ ഓപണർ അബ്ദുല്ല ഷഫീഖിനെ കൂട്ടുപിടിച്ച് നായകൻ ബാബർ അസം പോരാട്ടം മുന്നോട്ടുനയിച്ചെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. ഇന്ത്യൻ ബാറ്റിങ് നിരയെ ഞെട്ടിച്ച ദുനിത് വെല്ലലാഗെയുടെ പന്തിൽ കുശാൽ മെൻഡിസ് സ്റ്റംപ് ചെയ്ത് ബാബർ(29) പുറത്ത്.

മൂന്നാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനുമായി ചേർന്ന് അബ്ദുല്ല ഷഫീഖ് ടീമിനെ കരകയറ്റാൻ നോക്കിയെങ്കിലും മതിഷാ പതിരാന കൂട്ടുകെട്ട് പൊളിച്ചു. രണ്ട് സിക്‌സറും മൂന്ന് ഫോറും സഹിതം 52 റൺസുമായി പ്രമോദ് മധുഷന് ക്യാച്ച് നൽകി ഷഫീഖ് മടങ്ങി. തുടർന്നെത്തിയ മുഹമ്മദ് ഹാരിസും(മൂന്ന്), മുഹമ്മദ് നവാസും(12) വന്ന വഴിയേ മടങ്ങി. 22 റൺസുമായി റിസ്‌വാനാണ് ക്രീസിലുള്ളത്.

Summary: Pakistan vs Sri Lanka Live Score, Asia Cup 2023 Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News