ക്രിക്കറ്റ് താരം പ്രസിദ് കൃഷ്ണ വിവാഹിതനായി; വധു രചന കൃഷ്ണ

ഡെല്ലിന്‍റെ ടെക്‌സസ് ആസ്ഥാനത്ത് പ്രൊഡക്ട് മാനേജറാണ് രചന കൃഷ്ണ

Update: 2023-06-08 11:17 GMT
Editor : Shaheer | By : Web Desk

ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം പ്രസിദ് കൃഷ്ണ വിവാഹിതനായി. ഐ.ടി ഉദ്യോഗസ്ഥയായ രചന കൃഷ്ണയാണ് ഭാര്യ. ബംഗളൂരുവില്‍ വച്ചായിരുന്നു വന്‍ ആഘോഷങ്ങളോടെ വിവാഹ ചടങ്ങ് നടന്നത്. ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഴിഞ്ഞ ദിവസമായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരം കൃഷ്ണപ്പ ഗൗതം, രാജസ്ഥാൻ റോയൽസ് താരം ദേവ്ദത്ത് പടിക്കൽ തുടങ്ങിയവരെല്ലാം ചടങ്ങിൽ സംബന്ധിച്ചിട്ടുണ്ട്. ദമ്പിമാർക്കൊപ്പം താരങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റടുത്തിട്ടുണ്ട്.

Advertising
Advertising

രാജസ്ഥാൻ റോയൽസിന്റെ പ്രധാന പേസർമാരിലൊരാളായ പ്രസിദിന് പരിക്കിനെ തുടർന്ന് ഇത്തവണ ഐ.പി.എൽ നഷ്ടമായിരുന്നു. 2018ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ജഴ്‌സിയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2021ൽ ഇന്ത്യയ്ക്കു വേണ്ടിയും അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റ മത്സരം. ഇതുവരെ ഇന്ത്യയ്ക്കു വേണ്ടി 14 ഏകദിനങ്ങൾ കളിച്ച പ്രസിദ് 5.32 എക്കോണമിയിലും 23.92 ശരാശരിയിലും 25 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

യു.എസിലെ ടെക്‌സസിലുള്ള ഡെല്‍ ഒാഫിസില്‍ പ്രൊഡക്ട് മാനേജറാണ് രചന കൃഷ്ണ. കംപ്യൂട്ടർ സയൻസിലും എൻജിനീയറിങ്ങിലും ബിരുദം നേടിയിട്ടുണ്ട്. സ്വന്തമായൊരു എഡ്‌ടെക് കമ്പനിക്കും തുടക്കമിട്ടിട്ടുണ്ട് രചന.

Summary: Prasidh Krishna gets married to Rachana Krishna 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News