'എന്‍റെ മഹി'; ധോണിക്ക് മുത്തംനൽകി രൺവീർ സിങ്

കഴിഞ്ഞ ദിവസം നടൻ രാം ചരണും ധോണിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു

Update: 2023-10-05 09:27 GMT
Editor : Shaheer | By : Web Desk

ധോണിക്കൊപ്പം രണ്‍വീര്‍

Advertising

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണിയെ കണ്ട സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം രൺവീർ സിങ്. രാം ചരണിനു പിന്നാലെയാണ് രൺവീറും ധോണിക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ധോണിക്കു മുത്തം നൽകുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പഴയ നീളൻ മുടിയിലാണ് ധോണിയുള്ളത്.

'എന്റെ മഹി' എന്ന അടിക്കുറിപ്പാണ് രൺവീർ ചിത്രത്തിനു നൽകിയത്. ഹീറോ, ഐക്കൺ, ഇതിഹാസം, വല്യേട്ടൻ തുടങ്ങിയ ടാഗുകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ധോണിയുടെ തോളിൽ കൈയിട്ടും കവിളിൽ ഉമ്മവച്ചുമാണ് രൺവീർ അടുപ്പം പ്രകടിപ്പിച്ചത്. രൺവീറും ധോണിയും അടുത്ത സുഹൃത്തുക്കളാണ്. ഇതിനുമുൻപും പലപ്പോഴും ഇരുവരും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം രണ്ടുപേരും ഒരുമിച്ച് ഫുട്‌ബോൾ കളിക്കുന്ന ദൃശ്യം വൈറലായിരുന്നു.

അതേസമയം, രാം ചരണിന്റെയും രൺവീറിന്റെയും കൂടിക്കാഴ്ചകൾ എന്തിനാണെന്നു വ്യക്തമല്ല. വലുതെന്തോ വരാനിരിക്കുന്നുവെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നത്. അതേസമയം, ഓൺലൈൻ വസ്ത്ര ബ്രാൻഡായ 'മീശോ'യുടെ ബ്രാൻഡ് അംബാസഡറായി ധോണിയെ തിരഞ്ഞെടുത്തിരുന്നു. രൺവീറും രാം ചരണും ബ്രാൻഡിന്റെ മുഖങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട പരസ്യ ഷൂട്ടിങ്ങിനായാണ് ഇവർ ഒന്നിച്ചതെന്നാണ് റിപ്പോർട്ട്.

Summary: 'Mera Mahi': Ranveer Singh kisses MS Dhoni on the cheek in new pics

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News