ചിന്നസ്വാമിയിൽനിന്ന് പുതിയ മഴ വാർത്ത; ബാംഗ്ലൂർ ആരാധകർക്ക് ആശ്വസിക്കാം

ഏറെനേരം മഴ പെയ്‌തെങ്കിലും ഗ്രൗണ്ടിൽ കാര്യമായ വെള്ളക്കെട്ടില്ലെന്ന് 'ക്രിക് ഇൻഫോ' റിപ്പോർട്ട് ചെയ്യുന്നു

Update: 2023-05-21 13:37 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂന്റെ പ്ലേഓഫ് സാധ്യതകൾക്കുമുന്നിൽ വില്ലനായി മഴ. മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇടവിട്ട് മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്കു രണ്ടു മണിയോടെ ആരംഭിച്ച മഴ നഗരത്തിൽ തകർത്തുപെയ്യുകയായിരുന്നു. എന്നാൽ, ബാംഗ്ലൂർ ആരാധകർക്ക് ആശ്വാസമായി മഴ അൽപം ശമിച്ചിട്ടുണ്ടെന്ന വാർത്തയാണ് 'ക്രിക് ഇൻഫോ' നൽകുന്ന വിവരം.

ഏറെനേരം മഴ പെയ്‌തെങ്കിലും ഗ്രൗണ്ടിൽ കാര്യമായ വെള്ളക്കെട്ടൊന്നുമില്ലെന്നാണ് റിപ്പോർട്ട്. ഇനിയും ശക്തമായ പെയ്തിട്ടില്ലെങ്കിൽ കളി നടക്കാനുള്ള സാധ്യതകളുണ്ട്. സൂപ്പർ സോപ്പർ ഉപയോഗിച്ച് ഇടവേളകളിൽ ഗ്രൗണ്ടിലെ വെള്ളം നീക്കം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അതേസമയം, ഇപ്പോഴും മഴ തുള്ളിയിടുന്നതിനാൽ ടോസ് സെഷൻ നിശ്ചിത സമയത്ത് നടത്താനായിട്ടില്ല.

കളി നടക്കുകയാണെങ്കിൽ മത്സരത്തിൽ ജയം മാത്രം മതി ബാംഗ്ലൂരിന് പ്ലേഓഫിൽ കയറാൻ. മഴ വില്ലനായാൽ ഗുജറാത്തിനും ബാംഗ്ലൂരിനും ഇടയിൽ പോയിന്റ് പങ്കിടുകയാകും ചെയ്യുക. ഒരു പോയിന്റായിരിക്കും ഇരു ടീമിനും ലഭിക്കുക. ഇതോടെ ബാംഗ്ലൂരിന്റെ പോയിന്റ് 15 ആകും. അങ്ങനെയാണെങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ഹൈദരാബാദിനെ തോൽപിച്ചാൽ മുംബൈ നേരിട്ട് പ്ലേഓഫിൽ കയറുകയും ചെയ്യും.

ബാംഗ്ലൂരിന്റെ പ്രതീക്ഷകൾ

-മികച്ച റൺശരാശരിയുള്ളതിനാൽ ഗുജറാത്തിനെതിരെ ഒരു വിജയം മാത്രം മതി ബാംഗ്ലൂരിന്.

-ഗുജറാത്തിനെതിരെ ജയിക്കുമ്പോഴും ഹൈദരാബാദിനെതിരെ വൻ മാർജിനിൽ മുംബൈ ജയിക്കാതിരുന്നാൽ മാത്രം മതി.

-മത്സരത്തിൽ തോൽക്കുകയും മുംബൈ ജയിക്കുകയും ചെയ്താൽ പുറത്ത്.

-മുംബൈയും തോറ്റാൽ രാജസ്ഥാന്റെ റൺറേറ്റിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ.

-രാജസ്ഥാന്റെ റൺറേറ്റിനു താഴെപ്പോയാൽ സഞ്ജുവും സംഘവും പ്ലേഓഫിൽ കയറും.

Summary: RCB vs GT Live Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News