സഞ്ജു ഈസ് ബാക്ക്; വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ

പരിക്കുമൂലം കെഎൽ രാഹുലും ശ്രേയസ് അയ്യരും ടീമിലില്ല

Update: 2023-06-23 12:25 GMT
Editor : abs | By : Web Desk

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യൻ ഏകദിന ടീമിൽ ഇടംപിടിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. സാംസൺ അടക്കം 17 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ്മയാണ് നായകന്‍. ആസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായി മൂന്നു തവണ പൂജ്യത്തിന് പുറത്തായ സൂര്യകുമാർ യാദവ് ടീമിൽ ഇടംപിടിച്ചു. പരിക്കുമൂലം കെഎൽ രാഹുലും ശ്രേയസ് അയ്യരും ടീമിലില്ല.

കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിലാണ് സാംസൺ ഇതിന് മുമ്പ് ഇന്ത്യൻ ഏകദിന ടീമിൽ ഉൾപ്പെട്ടിരുന്നത്. 

വിൻഡീസിനെതിരെയുള്ള ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് സക്വാഡിൽനിന്ന് മധ്യനിര ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാര പുറത്തായി. ടെസ്റ്റിൽ അജിങ്ക്യ രഹാനെയും ഏകദിനത്തിൽ ഹർദിക് പാണ്ഡ്യയുമാണ് വൈസ് ക്യാപ്റ്റന്മാർ. ടെസ്റ്റിൽ ഇഷാൻ കിഷനു പുറമേ, കെഎസ് ഭരതാണ് മറ്റൊരു വിക്കറ്റ് കീപ്പർ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത യശസ്വി ജെയ്‌സ്വാൾ ടെസ്റ്റ് സംഘത്തിൽ ഇടംപിടിച്ചു.

Advertising
Advertising

ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്ക്ക്‌വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ഷാർദുൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, മുകേഷ് കുമാർ. 

ടെസ്റ്റ് ടീം: രോഹിത് ശർമ്മ (ക്യാപറ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, യശസ്വി ജെയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്‌ദേവ് ഉനദ്ഘട്ട്, നവ്ദീപ് സൈനി.




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News