ശ്രീലങ്ക, ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് സഞ്ജു; 'ലോങ് റൺ' നല്‍കണമെന്ന് വസീം ജാഫർ

ശ്രീലങ്ക, ന്യൂസിലൻഡ് പരമ്പരകളിൽ ഋഷഭ് പന്തിന് വിശ്രമം അനുവദിക്കുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന വിവരം

Update: 2022-12-27 07:37 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണിനു പിന്തുണച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഇരുപരമ്പരകൾക്കുമായുള്ള ടീമിൽ താരത്തിന് ഇടംലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

സഞ്ജു സാംസൺ ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനും എതിരായ ഏകദിന, ടി20 പരമ്പരകൾക്കായുള്ള ടീമുകളുടെ ഭാഗമാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ടീമിൽ ദീർഘകാലത്തേക്ക് സ്ഥിരമായി അവസരം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി വസീം ജാഫർ ട്വിറ്ററിൽ കുറിച്ചു.

രോഹിത് ശർമയ്ക്ക് പരിക്കായതിനാൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ നായകൻ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെയേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. ഇതിനു പുറമെ ഋഷഭ് പന്തിനും വിശ്രമം അനുവദിക്കുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന വിവരം.

രോഹിത് ശർമയ്ക്കു പകരക്കാരനായി ഹർദിക് പാണ്ഡ്യയാകും ടീമിനെ നയിക്കുക. ടി20യിലും ഏകദിനത്തിലും പാണ്ഡ്യ തന്നെയാകും നായകനെന്നാണ് വിവരം. രോഹിതിനും പന്തിനും പകരക്കാരായി ഇഷൻ കിഷനും സഞ്ജു സാംസണും ടീമിൽ ഇടംപിടിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യയിൽ വച്ചാണ് ഇരു പരമ്പരകളും നടക്കുന്നത്. ജനുവരി മൂന്നിന് ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കും. അഞ്ച്, ഏഴ് തിയതികളിലാണ് മറ്റു മത്സരങ്ങൾ. പത്തിന് ഏകദിന പരമ്പരയും നടക്കും. 12നും 15നും ബാക്കി മത്സരങ്ങളും നടക്കും. തൊട്ടുപിന്നാലെ ജനുവരി 18ന് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാകും. 27ന് ടി20 പരമ്പരയും ആരംഭിക്കും.

Summary: 'I hope Sanju Samson is part of white-ball squads for SL and NZ series', says former Indian cricketer Wasim Jaffer

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News