ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കി; പാകിസ്താനും സെമിയിലേക്ക്?

ടൂർണമെന്റിൽ മോശം പ്രകടനം തുടരുന്ന ഷഹിൻഷാ അഫ്രീദിയാണ് ഇന്നു പാകിസ്താനു വേണ്ടി തിളങ്ങിയത്

Update: 2022-11-06 06:06 GMT
Editor : Shaheer | By : Web Desk
Advertising

അഡലെയ്ഡ്: നെതർലൻഡ്‌സിനെതിരെ ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത തോൽവിക്കുശേഷം നടന്ന ഗ്രൂപ്പ് 'ബി'യിലെ രണ്ടാം നിർണായക മത്സരത്തിൽ അട്ടിമറിസാധ്യതകൾ അകലെ. ജയം അനിവാര്യമായ മത്സരത്തിൽ ബംഗ്ലാദേശിനെ 127 റൺസിൽ പാകിസ്താൻ വരിഞ്ഞുമുറുക്കി. ഓപണർ നജ്മുൽ ഹുസൈൻ ഷാന്തോ നൽകിയ മികച്ച തുടക്കം മുതലെടുക്കാൻ ബംഗ്ലാ കടുവകൾക്കായില്ല.

ടോസ് ലഭിച്ച ബംഗ്ലാദേശ് നായകൻ ഷകീബുൽ ഹസൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തിൽ വെടിക്കെട്ടുമായി കളംനിറഞ്ഞ ലിട്ടൺ ദാസ് തുടക്കത്തിൽ തന്നെ വീണു. മൂന്നാം ഓവറിൽ ഷഹിൻഷാ അഫ്രീദിയുടെ പന്തിൽ ഷാൻ മസൂദ് പിടിച്ചാണ് ലിട്ടൺ മടങ്ങിയത്. തുർന്ന് സൗമ്യ സർക്കാരും ഷാന്തോയും ചേർന്ന് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചെങ്കിലും ഷാദാബ് ഖാൻ കൂട്ടുകെട്ട് തകർത്തു. സൗമ്യ സർക്കാരും(20) ഷാൻ മസൂദിന്റെ കൈയിലെത്തി.

നേരിട്ട ആദ്യ പന്തിൽ നായകൻ ഷകീബുൽ ഹസൻ ഷാദാബിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ഗോൾഡൻ ഡക്കായി മടങ്ങി. തുടർന്ന് അഫീഫ് ഹുസൈനുമായി കൂട്ടുചേർന്നായിരുന്നു ഷാന്തോയുടെ രക്ഷാപ്രവർത്തനം. എന്നാൽ, അർധസെഞ്ച്വറി പിന്നിട്ടതിനു പിന്നാലെ ഷാന്തോ ഇഫ്തിക്കാർ അഹ്മദിന്റെ പന്തിൽ ബൗൾഡായി നജ്മുൽ ഹുസൈൻ ഷാന്തോ പുറത്ത്. 48 പന്തിൽ ഏഴ് ഫോറിന്റെ അകമ്പടിയോടെ 54 റൺസെടുത്താണ് താരം പുറത്തായത്. പിന്നീടെത്തിയ ആർക്കും രണ്ടക്കം കടക്കാനായില്ല.

ടൂർണമെന്റിൽ മോശം പ്രകടനം തുടരുന്ന ഷഹിൻഷാ അഫ്രീദിയാണ് ഇന്നത്തെ മത്സരത്തിലെ താരം. നാല് ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് കൊയ്തു. ഷാദാബ് ഖാന് രണ്ടും ഹാരിസ് റഊഫിനും ഇഫ്തികാർ അഹ്മദിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

Summary: T20 World Cup 2022: Pakistan vs Bangladesh live updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News