ആരു പറഞ്ഞു കോഹ്‌ലി ഹാപ്പിയല്ലെന്ന്; ഇതാ വീഡിയോ!

രണ്ടാം ഏകദിനത്തിൽ കോലി പൂജ്യത്തിന് പുറത്തായിരുന്നു

Update: 2022-01-22 11:35 GMT
Editor : abs | By : Web Desk

ഏകദിന ക്രിക്കറ്റ് ടീം നായകസ്ഥാനത്തു നിന്ന് പടിയിറങ്ങാനുള്ള വിരാട് കോഹ്‌ലിയുടെ തീരുമാനം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കയിൽ കെഎൽ രാഹുലിന്റെ നായകത്വത്തിന് കീഴിലാണ് ടീം ഇന്ത്യ കളത്തിലിറങ്ങിയിരുന്നത്. ടീമിൽ മുൻ ക്യാപ്റ്റൻ അസന്തുഷ്ടനാണ് എന്ന റിപ്പോർട്ടുകൾ ഇതിന് പിന്നാലെ പുറത്തുവരികയുംചെയ്തു. 

ഡ്രസിങ് റൂമിൽ കോഹ്‌ലിയുടെയും രാഹുലിന്റെയും നേതൃത്വത്തിൽ താരങ്ങൾ വെവ്വേറെയാണ് ഇരിക്കുന്നത് എന്നു വരെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഗോസിപ്പുകൾ കൂടിപ്പോയോ എന്ന് ആലോചിക്കുകയാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ. രണ്ടാം ഏകദിനത്തിൽ കോഹ്‌ലിയുടേതായി പുറത്തു വന്ന വീഡിയോ തന്നെ ഇതിനു തെളിവ്.

Advertising
Advertising

ഓപണർ ശിഖർ ധവാനൊന്നിച്ച് ചിരിച്ചുല്ലസിക്കുന്നതിന്റെ വീഡിയോ ആണിത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ ഹിറ്റാണ്. ഒരു കൈയുയർത്തി ചുമലുകൾ രണ്ടും ചലിപ്പിച്ച് നൃത്തം ചെയ്യുന്ന പോലെയാണ് ദൃശ്യങ്ങൾ. മുന്‍ നായകന്‍റെ ആക്ഷൻ കണ്ട് കൂടെയുള്ള ശിഖർ ധവാനും സ്പിന്നർ യുസ്‌വേന്ദ്ര ചഹലും ചിരിക്കുന്നുണ്ട്. 

നിര്‍ണായകമായ രണ്ടാം ഏകദിനത്തിൽ കോലി പൂജ്യത്തിന് പുറത്തായിരുന്നു. തുടർച്ചയായ രണ്ടാം കളിയും ജയിച്ചതോടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 11 പന്ത് ബാക്കി നിൽക്കെ ആതിഥേയർ മറികടക്കുകയായിരുന്നു. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News