സ്കൂട്ടറില്‍ നഗരം ചുറ്റി കോഹ്ലിയും അനുഷ്‌കയും; 'വണ്ടറടിച്ച്' ആരാധകർ- വൈറല്‍ വിഡിയോ

വടക്കൻ മുംബൈയിലെ മധ് ദ്വീപിലായിരുന്നു താരദമ്പതികളുടെ സ്‌കൂട്ടർ റൈഡ്. ഇരുവരും ഭാഗമായ ഒരു പ്രോജക്ടിന്റെ ഷൂട്ടിങ്ങിനായാണ് താരങ്ങള്‍ ദ്വീപിലെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Update: 2022-08-20 16:41 GMT
Editor : Shaheer | By : Web Desk

മുംബൈ: ആരാധകർ ആരുമറിയാതെ നഗരം ചുറ്റിക്കറങ്ങി വിരാട് കോഹ്ലിയും അനുഷ്‌ക ശർമയും. മുംബൈ നഗരത്തിലാണ് സ്‌കൂട്ടിയിൽ താരദമ്പതിമാരുടെ സർപ്രൈസ് റൈഡ്. ഹെൽമെറ്റ് ധരിച്ചതിനാൽ ആരാധകർക്കൊന്നും ഇരുവരെയും തിരിച്ചറിയാനുമായില്ല.

പച്ച ഷർട്ടും കറുത്ത പാന്റുമാണ് കോഹ്ലിയുടെ വേഷം. അനുഷ്‌ക കറുത്ത ടീഷർട്ടും പാന്റുമാണ് ഉടുത്തിരിക്കുന്നത്. കോഹ്ലിയാണ് സ്‌കൂട്ടർ ഓടിച്ചത്. പൊതുനിരത്തിൽനിന്നു യാത്ര തുടങ്ങി കുണ്ടും കുഴിയും നിറഞ്ഞ ഊടുവഴികളിലൂടെയെല്ലാം താരദമ്പതികൾ സ്‌കൂട്ടറിൽ ചുറ്റിക്കറങ്ങുന്നുണ്ട്. ചുറ്റിലുമുള്ള കാഴ്ചകളെല്ലാം കണ്ട് ആസ്വദിച്ചായിരുന്നു ഇരുവരുടെയും യാത്ര.

Advertising
Advertising

വടക്കൻ മുംബൈയിലെ മധ് ദ്വീപിലെ നഗരപ്രാന്തത്തിലൂടെയായിരുന്നു അനുഷ്‌കയുടെയും കോഹ്ലിയുടെയും സ്‌കൂട്ടർ റൈഡെന്നാണ് വിവരം. ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു പ്രോജക്ടിന്റെ ഷൂട്ടിങ്ങിനായാണ് താരജോഡി ദ്വീപിലെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്‌കൂട്ടർ യാത്രയ്ക്കുശേഷം ഇരുവരും ഹെൽമെറ്റ് അഴിച്ച് ഷൂട്ടിങ് സ്ഥലത്തുവച്ച് ഫോട്ടോക്ക് പോസ് ചെയ്തു.

സംശയം തോന്നി ഒരു ആരാധകൻ സ്‌കൂട്ടർ പിന്തുടർന്ന് പകർത്തിയ വിഡിയോയിലൂടെയാണ് സൂപ്പർതാരങ്ങളുടെ സ്‌കൂട്ടർ റൈഡ് പുറംലോകം അറിയുന്നത്. വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

2017ലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും തമ്മിലുള്ള വിവാഹം. 2021ൽ ഇവർക്ക് ഒരു മകളും പിറന്നു. വാമിക എന്നു പേരിട്ടിരിക്കുന്ന മകളെ ഇതുവരെ മാധ്യമങ്ങൾക്കു മുന്നിൽ ദമ്പതികൾ വെളിപ്പെടുത്തിയിട്ടില്ല. മകളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് ഇവർ മാധ്യമങ്ങളോട് ആവശ്യപ്പെടാറുള്ളത്.

Summary: Virat Kohli takes Anushka Sharma out for a scooter ride in Mumbai-Video

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News