''കൂട്ടുകാരികൾ കൊടുത്ത പണിക്ക് തിരിച്ചുകൊടുത്ത പണി''-കാവ്യയ്ക്ക് കുരുക്കുമുറുക്കി നിർണായക ശബ്ദരേഖ

കാവ്യയെ കുടുക്കാൻ വേണ്ടിയുള്ള പണിയായിരുന്നു, അത് ചേട്ടൻ കയറി ഏറ്റുപിടിച്ചതാണെന്നടക്കം പുറത്തായ ശബ്ദരേഖയില്‍ പറയുന്നുണ്ട്

Update: 2022-04-08 12:48 GMT
Editor : Shaheer | By : Web Desk

നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവന് തിരിച്ചടിയായി നിർണായക ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. കേസിൽ കാവ്യയുടെ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ശബ്ദരേഖയെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിൽ ഹാരജാകാനാണ് നിർദേശം.

തിരിച്ചടിയായത് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണം?

നിർണായകമായ ഡിജിറ്റൽ തെളിവുകളാണ് പ്രോസിക്യൂഷന് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ഇതിൽ സഹോദരി ഭർത്താവ് സുരാജിന്റെ ഫോണിൽനിന്ന് ലഭിച്ചതാണ് ശബ്ദരേഖകൾ. ഇതിൽ നിർണായകമായ ടെലഫോൺ സംഭാഷണങ്ങൾ അടക്കം പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്.

Advertising
Advertising

സുരാജ് ദിലീപിന്റെ സുഹൃത്തായ ശരത്തുമായി നടത്തിയ സംഭാഷണത്തിൽ കാവ്യയുടെ പങ്കിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നാണ് അറിയുന്നത്. കാവ്യയെ കുടുക്കാൻ വേണ്ടിയുള്ള പണിയായിരുന്നു, അത് ചേട്ടൻ കയറി ഏറ്റുപിടിച്ചതാണെന്നടക്കം ഇതിൽ സുരാജ് ശരത്തിനോട് പറയുന്നുണ്ട്. കാവ്യയെ കുടുക്കാൻ വേണ്ടി കൂട്ടുകാരികൾ കൊടുത്ത പണിക്ക് തിരിച്ചുകൊടുത്ത പണിയാണ് ഇത് എന്ന നിലയ്ക്കുള്ള സംഭാഷണവും പുറത്തായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കാവ്യയ്ക്ക് കൃത്യമായി ബോധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ശബ്ദരേഖകളെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടന്നത്.

ഈ ശബ്ദരേഖകൾ അന്വേഷണസംഘം ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ സാക്ഷിയാണ് കാവ്യ. കാവ്യയുടെ സാക്ഷിവിസ്താരം നേരത്തെ പൂർത്തിയാക്കിയിരുന്നതാണ്. എന്നാൽ, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് കാവ്യയ്ക്ക് കുരുക്കുമുറുക്കുന്ന തരത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News