മഹാരാഷ്ട്രയില്‍ 14കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വെള്ളിയാഴ്ച രാത്രിയാണ് ഉല്ലാസ് നഗറിലെ റെയില്‍വേ സ്റ്റേഷനടുത്ത് 14കാരി ക്രൂരമായ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയാവുന്നത്

Update: 2021-09-12 12:03 GMT
Editor : abs | By : Web Desk

മഹാരാഷ്ട്രയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉല്ലാസ്നഗര്‍ സ്വദേശി ശ്രീകാന്ത് ഗെയ്ക്‌വാദിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും അക്രമത്തിനും കേസെടുത്തിട്ടുണ്ട്. പോക്സ് കേസും ചുമത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് ഉല്ലാസ് നഗറിലെ റെയില്‍വേ സ്റ്റേഷനടുത്ത് 14കാരി ക്രൂരമായ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയാവുന്നത്. രാത്രിമുഴുവന്‍ പീഡനത്തിരയായ കുട്ടി രാവിലെ വീട്ടിലെത്തി കാര്യം പറഞ്ഞതോടെയാണ് വിവരം പുറംലോകമറിയുന്നത്. എന്നാല്‍, പരാതി പറയാന്‍ സ്റ്റേഷനിലെത്തിയ കുട്ടിയുടെ വീട്ടുകാരോട് കുറ്റകൃത്യം നടന്നത് തങ്ങളുടെ പരിധിയിലല്ലെന്നു പറഞ്ഞ് പൊലീസ് തിരിച്ചയച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ശ്രീകാന്ത്.

പത്തോളം ബലാത്സംഗക്കേസുകളാണ് മഹാരാഷ്ട്രയില്‍ ഏതാനും ആഴ്ചകള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സാക്കിനാക്കയില്‍ ക്രൂരമര്‍ദനത്തിനും ബലാത്സംഗത്തിനും ഇരയായ 32കാരി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News