ട്രാഫിക് സിഗ്നലിൽ പൂക്കൾ വിൽക്കുന്ന 11കാരിയെ ബലാത്സംഗം ചെയ്തു; വനത്തിലുപേക്ഷിച്ച ഇ-റിക്ഷ ഡ്രൈവര്‍ അറസ്റ്റിൽ

ജനുവരി 11ന് ഉച്ച കഴിഞ്ഞ് 3.30 ഓടെ കരോൾ ബാഗിനടുത്തുള്ള പ്രസാദ് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം

Update: 2026-01-23 08:07 GMT

ഡൽഹി: ഡൽഹിയിൽ 11 വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി. സെൻട്രൽ ഡൽഹിയിലെ ട്രാഫിക് സിഗ്നലിൽ റോസാപ്പൂക്കൾ വിൽക്കുന്ന കുട്ടിയാണ് പീഡനത്തിരയായത്. സംഭവത്തിൽ പ്രദേശത്തെ ഇ-റിക്ഷാ ഡ്രൈവറായ ദുർഗേഷ്(40) അറസ്റ്റിലായിട്ടുണ്ട്. പീഡനത്തിന് ശേഷം കുട്ടിയെ വനപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു.

ജനുവരി 11ന് ഉച്ച കഴിഞ്ഞ് 3.30 ഓടെ കരോൾ ബാഗിനടുത്തുള്ള പ്രസാദ് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. പൂക്കൾ വിൽക്കുന്നതിനായി പെൺകുട്ടി ട്രാഫിക് സിഗ്നലിൽ ചുവപ്പ് നിറമാകുന്നത് വരെ കാത്തിരിക്കുകയായിരുന്നു. ഈ സമയം ദുര്‍ഗേഷ് ദുര്‍ഗേഷ് സിഗ്നലിൽ തന്‍റെ ഇ-റിക്ഷ നിർത്തി. എല്ലാ പൂക്കളും ഒറ്റയടിക്ക് വിൽക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ സ്വന്തം വാഹനത്തിൽ ഇരുത്തുകയും ചെയ്തു. തുടര്‍ന്ന് അടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തെ തുടര്‍ന്ന് പെൺകുട്ടി ബോധരഹിതയായി. പെൺകുട്ടി മരിച്ചുവെന്ന് കരുതി ദുര്‍ഗേഷ് കുട്ടിയെ അവിടെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കുറച്ചു സമയത്തിനുശേഷം ബോധം വീണ്ടെടുത്ത പെൺകുട്ടി കുടുംബവുമായി ബന്ധപ്പെടുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News