പോക്കറ്റടി സംഘം 'മെസി ഗ്യാങ്' ഡൽഹിയിൽ അറസ്റ്റിൽ

ലയണൽ മെസിയോടുള്ള ആരാധന മൂത്ത് പേരുമാറ്റിയ ഫുട്‌ബോൾ താരമായിരുന്ന പിങ്കു മെസിയാണ് കവർച്ചാ സംഘത്തലവൻ

Update: 2022-12-23 05:30 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിരവധി പോക്കറ്റടി കേസുകളിൽ തുമ്പുണ്ടാക്കി പൊലീസ്. 55-ഓളം കവർച്ചാകേസുകളിൽ പ്രതികളായ സംഘത്തെ സി.ആർ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. 'മെസി ഗ്യാങ്' എന്ന പേരിൽ അറിയപ്പെടുന്ന സംഘമാണ് പിടിയിലായത്.

അർജന്റീന ഇതിഹാസം ലയണൽ മെസിയോടുള്ള ആരാധന മൂത്ത് പേരുമാറ്റിയ ഫുട്‌ബോൾ താരം കൂടിയായിരുന്ന അന്നി മെസി എന്ന പിങ്കു മെസിയാണ് സംഘത്തലവൻ. ഡൽഹിയിലെ ജസോള സ്വദേശിയാണ് 43കാരനായ പിങ്കു. ഇയാൾക്കൊപ്പം ബദർപൂർ സ്വദേസി അജയ്കുമാർ, ഹരിയാനയിലെ ഫരീദാബാദ് സ്വദേശി പമ്മി എന്ന അജയ്, ടിഗ്രി സ്വദേശി ഫിറോസ് ഖാൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

ദക്ഷിണ ഡൽഹിയിലെ സി.ആർ പാർക്ക്, ഡിഫൻസ് കോളനി, ഹൗസ് ഖാൻ എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 55 കവർച്ചാകേസുകളിലാണ് പ്രതികളുടെ അറസ്റ്റോടെ തുമ്പുണ്ടാക്കിയത്. സംഘത്തിൽനിന്ന് പൊലീസ് 56 മൊബൈൽ ഫോണുകൾ പിടികൂടിയിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.

സി.ആർ പാർക്ക് പൊലീസ് പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ സംഘത്തെ കണ്ടെത്തിയത്. നാലുപേർ ഓട്ടോയിൽ ഇരിക്കുന്നതുകണ്ട് സംശയം തോന്നി പൊലീസ് ചോദ്യംചെയ്യുകയായിരുന്നു. എന്നാൽ, ഇവർ നൽകിയ മറുപടി തൃപ്തികരമായിരുന്നില്ല. തുടർന്നാണ് ഓട്ടോ പരിശോധിച്ചത്. ഇതിൽ സംഘത്തിൽനിന്ന് 11 മൊബൈൽ ഫോണുകൾ കണ്ടെത്തി. ഇതോടെ പൊലീസ് കൂടുതൽ ചോദ്യംചെയ്തതോടെയാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.

ബാക്കി മൊബൈൽ ഫോണുകളും പിന്നീട് സംഘത്തിൽനിന്ന് കണ്ടെത്തി. സംഘത്തലവനായ പിങ്കു മെസി കൊലപാതകം അടക്കം മറ്റ് 10 കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Summary: The 'Messi Gang', who were mostly indulged in pick-pocketing, was nabbed in New Delhi. The gang leader 43-year-old Pinku Messi was once inspired by Argentine football legend Lionel Messi and also played football, police said.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News