'ഗുഡ്‌സ് ഓട്ടോയിൽ ഗുണ്ട് വച്ച് പെട്രോളൊഴിച്ച് തീകൊളുത്തി; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ'

രാവിലെ ഭാര്യവീട്ടിലെത്തി ജാസ്മിനെയും രണ്ടു കുട്ടികളെയും വിളിച്ചുവരുത്തി വാഹനത്തിൽ കയറ്റുകയായിരുന്നു മുഹമ്മദ്

Update: 2022-05-05 10:20 GMT
Editor : Shaheer | By : Web Desk
Advertising

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ ഗുഡ്‌സ് ഓട്ടോ സ്‌ഫോടനം ആസൂത്രിതമാണെന്ന് പൊലീസ്. കരുവാരക്കുണ്ട് മാമ്പുഴ സ്വദേശിയായ മുഹമ്മദ്(52) ആസൂത്രിതമായി ഓട്ടോയിൽ ഗുണ്ട് വച്ച് തീകൊളുത്തി സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മുഹമ്മദിനു പുറമെ ഭാര്യ ജാസ്മിൻ(37), മകൾ ഫാത്തിമത്ത് സഫ(11) എന്നിവർ മരിക്കുകയും ഇവരുടെ മകളായ ഷിഫാന(അഞ്ച്)യെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കുടുംബപ്രശ്‌നത്തെ തുടർന്നാണ് കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദിന്റെ രണ്ടാം വിവാഹമാണ് പെരിന്തൽമണ്ണ ആക്കപ്പറമ്പ് സ്വദേശിയായ ജാസ്മിനുമായുള്ളത്. നേരത്തെ തന്നെ ഇവർ തമ്മിൽ കുടുംബതർക്കം നിലനിന്നിരുന്നു. ഇതിന്റെ പേരിൽ കേസുകളുമുണ്ടെന്ന് പൊലീസ് പറയുന്നു.

'രാവിലെ വീട്ടിലെത്തി, ഭാര്യയെയും മക്കളെയും വാഹനത്തില്‍ കയറ്റി'

ജാസ്മിൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടുംബപ്രശ്നങ്ങളെ തുടർന്ന് സ്വന്തം വീട്ടിലാണ് കഴിയുന്നത്. ഇന്നു രാവിലെയാണ് മുഹമ്മദ് ജാസ്മിന്റെ ആക്കപ്പറമ്പിലെ വീട്ടിലെത്തിയത്. ഗുഡ്‌സ് ഓട്ടോയുമായാണ് ഇയാള്‍ എത്തിയത്.

വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെയും രണ്ടു കുട്ടികളെയും വിളിച്ചുവരുത്തി വാഹനത്തിന്റെ മുൻവശത്തെ സീറ്റിലിരുത്തി. തുടര്‍ന്ന് മുഹമ്മദും അകത്ത് കയറി പെട്രോളോ മണ്ണെണ്ണയോ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. ഇതിന്റെ മുൻപ് വാഹനത്തിനകത്ത് സ്‌ഫോടകവസ്തുവായ ഗുണ്ടും മുഹമ്മദ് സ്ഥാപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തീ ആളിപ്പടരുന്നതിനിടെ വണ്ടിയുടെ വാതിൽ തുറന്ന് മുഹമ്മദ് പുറത്തേക്ക് ചാടി. ശരീരത്തിൽ തീപൊള്ളലേറ്റ ഇയാള്‍ തൊട്ടടുത്തുള്ള കിണറ്റിലേക്ക് എടുത്തുചാടി. ഇതിനിടയിൽ അഞ്ചു വയസുള്ള കുഞ്ഞ് വാഹനത്തിൽനിന്ന് രക്ഷപ്പെട്ടു. കുട്ടിയെ പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ജാസ്മിനും 11 വയസുകാരിയും ദേഹമാസകലം പൊള്ളലേറ്റു മരിക്കുകയായിരുന്നു.

Full View

സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ അഗ്നിശമന സേന 40 മിനിറ്റ് എടുത്താണ് തീയണച്ചത്. അപ്പോഴേക്കും പൂര്‍ണമായും പൊള്ളലേറ്റ് നിലയിലായിരുന്നു അമ്മയും മകളും. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ടെങ്കിലും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല.

Summary: Police say that the goods auto blast at Malappuram Perinthalmanna Akkaparambil was planned. According to police, Mohammad, 52, a resident of Karuvarkkundu, had planned to set fire to an auto and set it on fire

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News