പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കി റെയിൽവേ ട്രാക്കിൽ

10 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Update: 2025-05-21 14:59 GMT

ബംഗളൂരു: ബെം​ഗളൂരുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മ‍ൃതദേഹം സ്യൂട്ടകേസിലാക്കി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.പത്തു വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹമാണ് ചന്ദപ്പുര റെയിൽവേ പാലത്തിന് സമീപമുള്ള ട്രാക്കിന്റെ അടുത്ത് നിന്നും കണ്ടെത്തിയത്.

പെട്ടി ശ്രദ്ധയിൽപ്പെട്ട വഴി യാത്രക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്ന് പുറത്തേക്കെറിഞ്ഞതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News