ഗോള്‍വാള്‍ക്കര്‍ മഹാനെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ്; നാണക്കേട് കൊണ്ട് തലകുനിയുന്നുവെന്ന് സാംസ്കാരിക വകുപ്പ് മുന്‍ സെക്രട്ടറി
ആര്‍എസ്എസ് നേതാവിനെ അര്‍ഹിക്കാത്ത പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് സാംസ്കാരിക വകുപ്പെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
ആര്‍എസ്എസിന്‍റെ രണ്ടാം സര്‍സംഘ ചാലക് ആയിരുന്ന എം എസ് ഗോള്‍വാള്‍ക്കറെ പ്രശംസിച്ചുകൊണ്ടുള്ള കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ ട്വീറ്റ് വിവാദത്തില്‍. ഗോള്‍വാള്‍ക്കറുടെ ജന്മവാര്‍ഷികത്തില്‍ സാംസ്കാരിക വകുപ്പ് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു-
മഹാനായ ചിന്തകനും പണ്ഡിതനും ശ്രദ്ധേയനായ നേതാവുമായിരുന്ന എം എസ് ഗോള്‍വാള്‍ക്കറെ അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്‍റെ ചിന്തകള്‍ എന്നും പ്രചോദിപ്പിക്കും. തലമുറകളെ മുന്നോട്ട് നയിക്കുംകേന്ദ്ര സാംസ്കാരിക വകുപ്പ്
പ്രഹ്ലാദ് പട്ടേല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസ്, പിഐബി തുടങ്ങിയ അക്കൌണ്ടുകളെ ടാഗ് ചെയ്തിട്ടുമുണ്ട്.
Remembering a great thinker, scholar, and remarkable leader #MSGolwalkar on his birth anniversary. His thoughts will remain a source of inspiration & continue to guide generations. @prahladspatel @secycultureGOI @PMOIndia @PIBCulture @pspoffice pic.twitter.com/3keZ08vPfM
— Ministry of Culture (@MinOfCultureGoI) February 19, 2021
മുന്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറി എന്ന നിലയില്‍ നാണക്കേട് കൊണ്ട് തല കുനിയുന്നുവെന്ന് ജവാഹര്‍ സിര്‍കാര്‍ പ്രതികരിച്ചു. ആര്‍എസ്എസ് നേതാവിനെ അര്‍ഹിക്കാത്ത പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് സാംസ്കാരിക വകുപ്പ്. ഗോള്‍വാള്‍ക്കറും ആര്‍എസ്എസും ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരത്തെ എതിര്‍ക്കുകയാണ് ചെയ്തത്. രാജ്യത്തിന്‍റെ പതാകയിലുള്ള ത്രിവര്‍ണത്തെ ഗോള്‍വാള്‍ക്കര്‍ എതിര്‍ത്തു. സര്‍ദാര്‍ പട്ടേല്‍ അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയും ആര്‍എസ്എസിനെ നിരോധിക്കുകയും ചെയ്ത കാര്യവും ജവാഹര്‍ സിര്‍കാര്‍ ചൂണ്ടിക്കാട്ടി.
As former Culture Secretary, I hang my head in shame to see RSS chief Golwalkar being falsely praised by @MinOfCultureGoI Golwalkar & RSS opposed Gandhi’s Freedom Struggle. In his ‘Bunch of Thoughts’, Golwalkar opposed India’s tricolour too. Sardar Patel jailed him, banned RSS. https://t.co/lHQRcEmaUp
— Jawhar Sircar (@jawharsircar) February 19, 2021
വംശത്തിന്‍റെയും സംസ്കാരത്തിന്‍റെയും ശുദ്ധി നിലനിര്‍ത്താനെന്ന് പറഞ്ഞ് ജൂതന്മാരെ ഉന്മൂലനം ചെയ്ത ഹിറ്റ്ലറുടെ ജര്‍മനിയില്‍ ഏറ്റവും ഉയർന്ന തലത്തിലുള്ള വംശാഭിമാനമാണ് വെളിവായതെന്ന് വിശ്വസിച്ച 'മഹാനായ ചിന്തക'നാണ് ഗോള്‍വാള്‍ക്കറെന്ന് അക്കാദമിസ്റ്റ് പ്രിയംവദ ഗോപാല്‍ പ്രതികരിച്ചു. അങ്ങനെയുള്ള ഒരാളുടെ ജന്മദിനം ആഘോഷിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ദേശാഭിമാനം അതിന്‍റെ പരകോടിയില്‍ എത്തിയിരിക്കുന്നുവെന്നും പ്രിയംവദ പറഞ്ഞു.
Dear world. India's **government** wishes us to celebrate a 'great thinker' who said
— Priyamvada Gopal (@PriyamvadaGopal) February 19, 2021
"To keep up the purity of the nation and its culture, Germany shocked the world by her purging the country of Semitic races – the Jews. National pride at its highest has been manifested here." https://t.co/7sdGvBDUHf
മുസ്‍ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ് ആഭ്യന്തര ഭീഷണിയെന്ന് ഗോള്‍വാള്‍ക്കര്‍ 1966ല്‍ എഴുതിയ ബഞ്ച് ഓഫ് തോട്സ് എന്ന പുസ്തകത്തില്‍ അഭിപ്രായപ്പെട്ടു. ജാതീയതയുടെ വക്താവായിരുന്നു ഗോള്‍വാള്‍ക്കര്‍. ജാതീയത രാജ്യത്തിന്‍റെ പുരോഗതിയെ തടസപ്പെടുത്തുകയോ സാമൂഹ്യ ഐക്യം തകര്‍ക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു ഗോള്‍വാള്‍ക്കറുടെ വാദം. വംശവെറി നിറഞ്ഞ ആശയങ്ങള്‍ പ്രചരിപ്പിച്ച ഒരാളെ സാംസ്കാരിക വകുപ്പ് അനുസ്മരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.