ദിശ രവിക്കെതിരെ കേസെടുക്കാൻ നേരത്തെയും കേന്ദ്രസർക്കാർ നീക്കം

പരിസ്ഥിതി ആഘാത പഠനത്തിന്‍റെ കരട് വിജ്ഞാപനത്തെ എതിർത്തതിനായിരുന്നു നടപടി

Update: 2021-02-15 05:24 GMT

പരിസ്ഥിതി പ്രവർത്തക ദിശ രവിക്കെതിരെ കേസെടുക്കാൻ നേരത്തെയും കേന്ദ്രസർക്കാർ നീക്കം നടത്തിയിരുന്നു എന്നതിന് തെളിവുകള്‍. പരിസ്ഥിതി ആഘാത പഠനത്തിന്‍റെ കരട് വിജ്ഞാപനത്തെ എതിർത്തതിനായിരുന്നു നടപടി. പരിസ്ഥിതി പ്രവർത്തക ദിശ രവിക്കെതിരെ കേസെടുക്കാൻ നേരത്തെയും കേന്ദ്രസർക്കാർ നീക്കം. പരിസ്ഥിതി ആഘാത പഠനത്തിന്‍റെ കരട് വിജ്ഞാപനത്തെ എതിർത്തതിനായിരുന്നു നടപടി. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നീക്കം. തുടര്‍ന്ന് ഡൽഹി സൈബർ സെൽ അയച്ച നോട്ടീസിന്‍റെ പകർപ്പ് പുറത്ത് വന്നു.

ഗ്രേറ്റ ടൂള്‍ കിറ്റ് കേസില്‍ കഴിഞ്ഞ ദിവസമാണ് യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മുന്‍ പരിസ്ഥിതി മന്ത്രി ജെയ്റാം രമേഷ്, പി ചിദംബരം, ശശിതരൂര്‍, പ്രിയങ്ക ചതുര്‍വേദി, സീതാറാം യെച്ചൂരി അടക്കം നിരവധി പേരാണ് അറസ്റ്റിനെതിരെ രംഗത്തുവന്നിട്ടുള്ളത്. ദിശ രവിയെ കോടതി അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഡല്‍ഹി പൊലീസിന്‍റെ സൈബര്‍ സെല്ലാണ് ബംഗളൂരുവിലെ വീട്ടില്‍ നിന്നു ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

Advertising
Advertising

ദിശ രവിയെ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. കര്‍ഷക സമരത്തിനുള്ള ഐക്യദാര്‍ഢ്യ പ്രതിഷേധ പരിപാടിയായ ടൂള്‍കിറ്റ് തയ്യാറാക്കിയത് ആരൊക്കെ എന്നതില്‍ ദിശയില്‍ നിന്ന് വിവരം തേടും. കേസിലെ ആദ്യ അറസ്റ്റാണിത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിത പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ട്വീറ്റാണ് കേസിന് കാരണം. ജനുവരി 26ന് നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഗ്രേറ്റ ഒരു ടൂള്‍കിറ്റ് രേഖ ട്വീറ്റ് ചെയ്തിരുന്നു.

ടൂള്‍ കിറ്റിലെ രണ്ട് വരി എഡിറ്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തത് എന്നും കര്‍ഷക സമരത്തെ പിന്തുണക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും കോടതിയില്‍ ദിശ പറഞ്ഞു. 2018 ല്‍ ആരംഭിച്ച ഫ്രെയ്ഡേസ് ഫോര്‍ ഫ്യൂച്ചര്‍ സംഘടനയുടെ സഹസ്ഥാപകയാണ് ദിശ.

Tags:    

Similar News