സാത്താൻകുളം വിധി: പങ്കുള്ള ഡോക്ടർക്കും മറ്റ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണം, വധശിക്ഷയോട് യോജിപ്പില്ലെന്ന് കമൽ ഹാസൻ

അധികാരം തങ്ങളെ സംരക്ഷിക്കുമെന്ന അഹങ്കാരത്തോടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ എത്ര സ്വാധീനമുള്ളവരായാലും നിയമത്തിന് മുന്നിൽ കടുത്ത ശിക്ഷ അനുഭവിക്കണമെന്നും കമൽഹാസൻ പറഞ്ഞു

Update: 2026-04-07 11:12 GMT

ചെന്നൈ: രാജ്യത്തെ നടുക്കിയ സാത്താൻകുളം കസ്റ്റഡി മരണക്കേസിൽ പൊലീസുകാർക്ക് എതിരെ മാത്രമല്ല ഈ ക്രൂരകൃത്യം മറച്ചുവെക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസൻ. 'കേസിൽ നീതി നടപ്പായതിനെ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി താൻ വധ ശിക്ഷക്ക് എതിരാണെന്നും' അദ്ദേഹം പറഞ്ഞു.

കസ്റ്റഡിയിൽ ക്രൂരമായി മർദനമേറ്റ മർദ്ദനമേറ്റ ജയരാജിനെയും ബെനിക്‌സിനെയും നേരിട്ട് കാണാതെ തന്നെ അവർക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തിയ സർക്കാർ ഡോക്ടറുടെ നടപടിയെ കമൽ ഹാസൻ ചോദ്യം ചെയ്തു. 'ക്രൂരമായ പൊലീസ് മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റവരെ പരിശോധിക്കാതെ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കും സത്യം മറച്ചുവെക്കാൻ ശ്രമിച്ച മറ്റ് ഉദ്യോഗസ്ഥർക്കും ശിക്ഷ ലഭിക്കണം.'- അദ്ദേഹം പറഞ്ഞു. അധികാരം തങ്ങളെ സംരക്ഷിക്കുമെന്ന അഹങ്കാരത്തോടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ എത്ര സ്വാധീനമുള്ളവരായാലും നിയമത്തിന് മുന്നിൽ കടുത്ത ശിക്ഷ അനുഭവിക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Advertising
Advertising

'വ്യക്തിപരമായി ഞാൻ വധശിക്ഷയ്ക്ക് എതിരാണ്. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് യാതൊരു ഇളവുമില്ലാത്ത കഠിനതടവാണ് നൽകേണ്ടത്. ശിക്ഷിക്കപ്പെട്ടവരുടെ നിരപരാധികളായ കുടുംബാംഗങ്ങൾ അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ചും കമൽഹാസൻ ആശങ്ക പങ്കുവെച്ചു. നിയമപോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാതെ പോരാടിയ ജയരാജിന്റെയും ബെനിക്‌സിന്റെയും കുടുംബത്തെയും സാത്താൻകുളത്തെ ജനങ്ങളെയും സാമൂഹിക പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. ശാസ്ത്രീയമായ തെളിവുകളിലൂടെ കുറ്റം തെളിയിച്ച സിബിഐ ഉദ്യോഗസ്ഥർക്കും കമൽ ഹാസൻ നന്ദി അറിയിച്ചു.

2020 ജൂണിലാണ് തൂത്തുക്കുടി ജില്ലയിലെ മൊബൈൽ കടയുടമയായ ജയരാജിനെയും മകൻ ബെനിക്‌സിനെയും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു എന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വെച്ച് രാത്രി മുഴുവൻ ക്രൂരമായ മർദ്ദനത്തിന് ഇരയായ ഇരുവരും ദിവസങ്ങൾക്കുള്ളിൽ മരിച്ചു. ഒമ്പത് പൊലീസുകാർക്ക് വധശിക്ഷ വിധിച്ചത് മധുര കോടതിയാണ്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News