സൗജന്യ ഐ.എ.എസ്, ഐ.പി.എസ് പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം

ജൂൺ ഒന്നിന് ഹൈദരലി തങ്ങൾ അക്കാദമി നടത്തുന്ന പരീക്ഷയുടെെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക.

Update: 2025-05-16 08:37 GMT
Editor : André | By : Web Desk

പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിൽ സൗജന്യ ഐ.എ.എസ്, ഐ.പി.എസ് പരിശീലനത്തിന് 2026 റെസിഡൻഷ്യൽ പി.സി.എം ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷിച്ചവർക്കിടയിൽ പരീക്ഷ നടത്തി മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നൽകുക. മെയ് 27-നു മുമ്പ് kreaias.com വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂൺ ഒന്നിനാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് 6235577577, 9645952577നമ്പറുകളിൽ ബന്ധപ്പെടാം.

800 മണിക്കൂറിലേറെ വിദഗ്ധ ക്ലാസ്, ഓരോ ആഴ്ചയും പ്രിലിമിനറി, മെയിൻ ടെസ്റ്റുകൾ, പേഴ്‌സണൽ മെന്റർഷിപ്പ്, സംശയനിവാരണം, മുഴുസമയവും പ്രവർത്തിക്കുന്ന ലൈബ്രറിയും സ്റ്റഡി കാബിനുകളും, മെസ് സൗകര്യത്തോടു കൂടിയ റസിഡൻഷ്യൽ കാമ്പസ് തുടങ്ങിയവയാണ് ഹൈദരലി തങ്ങൾ അക്കാദമി ഒരുക്കുന്ന സൗകര്യങ്ങൾ.

നജീബ് കാന്തപുരം എം.എൽ.എ പെരിന്തൽമണ്ണ മണ്ഡലത്തിൽ 'നോളജ് റിസോഴ്‌സ് എംപവർമെന്റ് ആക്ടിവിറ്റീസ്' (കെ.ആർ.ഇ.എ) പദ്ധതിയുടെ ഭാഗമായാണ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള അക്കാദി പ്രവർത്തിക്കുന്നത്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News