18 വയസ്സ് പൂർത്തിയായോ; ISROയിൽ ലക്ഷങ്ങൾ സമ്പാദിക്കാം: മിനിമം യോഗ്യത പത്താം ക്ലാസും ഐടിഐയും

നവംബർ 30 വരെ അപേക്ഷിക്കാം

Update: 2025-11-20 15:59 GMT

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ISRO) ബഹിരാകാശ വകുപ്പിന്റെ പ്രാഥമിക കേന്ദ്രങ്ങളിലൊന്നായ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ (NRSC) തൊഴിൽ അവസരം . വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് എന്‍ആര്‍എസ്‌സി.

ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) തസ്തികയിലേക്ക് ഒരു ഒഴിവാണ് ഉള്ളത്. അംഗീകൃത സംസ്ഥാന ബോർഡ്/സർവകലാശാല/സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. ടെക്നിക്കൽ അസിസ്റ്റന്റ് (ഓട്ടോമൊബൈൽ) തസ്തികയിലും ഒരു ഒഴിവാണുള്ളത്. അംഗീകൃത സംസ്ഥാന ബോർഡ്/സർവകലാശാല/സ്ഥാപനം എന്നിവയിൽ നിന്ന് ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം. ടെക്നീഷ്യൻ-ബി (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലേക്ക് അഞ്ച് ഒഴിവുകളുണ്ട്. എസ്.എസ്.എൽ.സി/എസ്.എസ്.സി പാസായവർക്ക്, എൻ.സി.വി.ടിയിൽ നിന്ന് ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഐ.ടി.ഐ/എൻ.ടി.സി/എൻ.എ.സി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ടെക്നീഷ്യൻ-ബി (ഇൻഫർമേഷൻ ടെക്നോളജി) തസ്തികയിലേക്ക് നാല് ഒഴിവുകളുണ്ട്. എസ്.എസ്.എൽ.സി/എസ്.എസ്.സി പാസായവർക്ക് അപേക്ഷിക്കാം. എൻ.സി.വി.ടിയിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജി ട്രേഡിൽ ഐ.ടി.ഐ, എൻ.ടി.സി എൻ.എ.സി. എന്നിങ്ങനെയാണ് മിനിമം യോ​ഗ്യത.

Advertising
Advertising

ടെക്നീഷ്യൻ-ബി (ഇലക്ട്രിക്കൽ) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എൻ.സി.വി.ടിയിൽ നിന്ന് എസ്.എസ്.എൽ.സി/എസ്.എസ്.സി പാസായവർക്ക് അപേക്ഷിക്കാം. എൻ.സി.വി.ടിയിൽ നിന്ന് ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ, എൻ.ടി.സി, എൻ.എ.സി എന്നിവയിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഡ്രാഫ്റ്റ്സ്മാൻ-ബിയിൽ ഒരു ഒഴിവുണ്ട്. എൻ.സി.വി.ടിയിൽ നിന്ന് ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എസ്.എസ്.എൽ.സി/എസ്.എസ്.സി പാസായവർക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഹൈദരാബാദിലും ഷാദ്‌നഗറിലും സ്ഥിതി ചെയ്യുന്ന എന്‍ആര്‍എസ്‌സിയിൽ ജോലി ലഭിക്കും. ഡൽഹി, ബെംഗളൂരു, നാഗ്പൂർ, കൊൽക്കത്ത, ജോധ്പൂർ എന്നിവിടങ്ങളിലെ ആർആർഎസ്‌സികൾ ഉൾപ്പെടെ എന്‍ആര്‍എസ്‌സിയുടെ മറ്റ് കാമ്പസുകളിലും ആവശ്യാനുസരണം ജോലിചെയ്യേണ്ടി വരും.

ഏഴാം സിപിസി പ്രകാരം പേ മാട്രിക്സിലെ ടെക്നിക്കൽ അസിസ്റ്റന്റ് ലെവൽ-7 [രൂപ.44,900 – രൂപ. 1,42,400]

ഏഴാം സിപിസി പ്രകാരം പേ മാട്രിക്സിലെ ടെക്നീഷ്യൻ 'ബി' ലെവൽ-3 [രൂപ.21,700 – രൂപ. 69,100]

ഏഴാം സിപിസി പ്രകാരം പേ മാട്രിക്സിലെ ഡ്രാഫ്റ്റ്സ്മാൻ 'ബി' ലെവൽ-3 [രൂപ.21,700 – രൂപ. 69,100] എന്നിങ്ങനെയാണ് ശമ്പളം. മൂന്ന് തസ്തികകളിലേക്കും 18-35 വയസ്സ് ആണ് പ്രായപരിധി. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 നവംബർ 30

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News