സി.ബി.എസ്.ഇ പ്ലസ്ടു: മൂല്യനിര്‍ണയം എങ്ങനെയെന്ന് തീരുമാനിക്കാന്‍ പ്രത്യേക സമിതി

10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2021-06-04 15:57 GMT

സി.ബി.എസ്.ഇ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണയം എങ്ങനെയാവണമെന്ന് തീരുമാനിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു.

വസ്തുനിഷ്ഠവും സമയബന്ധിതവുമായി മൂല്യനിര്‍ണയം നടത്താനുള്ള നടപടിക്രമങ്ങള്‍ സമിതി സ്വീകരിക്കുമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 12 അംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.

പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ മൂല്യനിര്‍ണയത്തിന് വ്യത്യസ്ത മാര്‍ഗങ്ങള്‍ സി.ബി.എസ്.ഇ പരിഗണിക്കുന്നുണ്ട്. ഇന്റേര്‍ണല്‍ അസസ്‌മെന്റിന്റെയും പ്രാക്ടിക്കല്‍ പരീക്ഷയുടെയും മാര്‍ക്ക് അടിസ്ഥാനമാക്കിയോ അല്ലെങ്കില്‍ ഒമ്പതാം ക്ലാസ് മുതലുള്ള പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയോ മൂല്യം നിര്‍ണയം നടത്താനാണ് സി.ബി.എസ്.ഇ ആലോചിക്കുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News