പഠനവും കരിയറും ഇനി ഒരൊറ്റ കുടക്കീഴിൽ; 'മാധ്യമം എജുകഫെ' വേദികളൊരുങ്ങി

ഈ വർഷം കൂടുതൽ പുതുമകളോടെ മൂന്ന് നഗരങ്ങളിലായാണ് എജുകഫെ അരങ്ങേറുന്നത്.

Update: 2026-04-13 12:27 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപരിപഠനവും കരിയറും സംബന്ധിച്ച കൃത്യമായ ദിശാബോധം നൽകാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ 'മാധ്യമം എജുകഫെ'യുടെ വേദികളൊരുങ്ങി. ഈ വർഷം കൂടുതൽ പുതുമകളോടെ മൂന്ന് നഗരങ്ങളിലായാണ് എജുകഫെ അരങ്ങേറുന്നത്.

'മീ ഫ്രണ്ട്' ഇവന്റ്സ് അണിയിച്ചൊരുക്കുന്ന മഹാമേള ഏപ്രിൽ 17, 18 തീയതികളിൽ കോഴിക്കോട് ആസ്പിൻ കോർട്ട്യാർഡിലും, ഏപ്രിൽ 21, 22-ന് മലപ്പുറം റോസ് ലോഞ്ചിലും, ഏപ്രിൽ 24, 25-ന് കൊച്ചി റെന ഇവന്റ് ഹബ്ബിലുമായാണ് നടക്കുന്നത്. ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയായ 'ഫ്യൂച്ചർ' ആണ് മുഖ്യ പ്രായോജകർ.

Advertising
Advertising

പ്രഗൽഭരുടെ നീണ്ടനിര

പഠനത്തിനൊപ്പം വിദ്യാർഥികളുടെ മാനസികാരോഗ്യത്തിനും ഊന്നൽ നൽകുന്ന എജുകഫെയിൽ, പ്രമുഖ നടിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്ത് നയിക്കുന്ന 'ബികമിങ്' (Becoming) ടീമിന്റെ സൗജന്യ കൗൺസിലിങ് സെഷനുകൾ പ്രധാന ആകർഷണമാകും.

ഇതിന് പുറമെ കല, കായികം, മാധ്യമ, ബിസിനസ്, കരിയർ രംഗത്തെ പ്രഗൽഭരുടെ നീണ്ടനിരയാണ് എജുകഫെയിൽ അണിനിരക്കുന്നത്. ഇന്ത്യൻ വോളിബോൾ താരം ടോം ജോസഫ്, പ്രമുഖ മാധ്യമപ്രവർത്തകരായ പ്രമോദ് രാമൻ, ജിമ്മി ജെയിംസ്, യൂട്യൂബറും അവതാരകരുമായ കാർത്തിക് സൂര്യ, മീനാക്ഷി അനൂപ് തുടങ്ങിയവർ വിദ്യാർഥികളുമായി സംവദിക്കാനെത്തും.

ബ്രാൻഡിങ് വിദഗ്ദ്ധൻ ബ്രാൻഡ് സ്വാമി, ഷെഫ് വിനോദ് വടശ്ശേരി, യുവ സംരംഭകരായ അജിൽ മുഹമ്മദ്, നിമ സുലൈമാൻ, യൂത്ത് ഇൻഫ്ലുവൻസർ താഹിർ ബോണഫൈഡ് എന്നിവർക്കൊപ്പം കരിയർ-മോട്ടിവേഷൻ രംഗത്തെ പ്രമുഖരായ റാഷിദ് ഗസ്സാലി, ഷാഹിദ് എളേറ്റിൽ, ജിയാസ് ജമാൽ, മുഹമ്മദ് അജ്മൽ സി., ഹാമിദലി വാഴക്കാട്, ലുബ്ന നുഫൈൽ, നിഷ കെ., മുഹമ്മദ് അൽഫാൻ തുടങ്ങിയവരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. വിദ്യാർഥികളുടെ യഥാർത്ഥ അഭിരുചി ശാസ്ത്രീയമായി തിരിച്ചറിയാൻ 'സിജി' (CIGI) ഒരുക്കുന്ന പ്രത്യേക ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും മേളയിൽ ലഭ്യമാണ്.

പുതിയ കാലത്തെ കരിയറുകൾ നേരിട്ടറിയാം

ഇന്ത്യയിലെയും വിദേശത്തെയും നൂറുകണക്കിന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അണിനിരക്കുന്ന എക്സ്പോയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ഫാഷൻ ഡിസൈനിങ് തുടങ്ങിയ പുതിയ കാലത്തെ കരിയറുകളെക്കുറിച്ചും അവയുടെ തൊഴിൽ സാധ്യതകളെക്കുറിച്ചും വിദഗ്ധരിൽ നിന്ന് നേരിട്ടറിയാൻ വിദ്യാർഥികൾക്ക് അവസരമുണ്ട്.

ഉപരിപഠനം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം സൗജന്യമാണ്. തിരക്കുകൾ ഒഴിവാക്കുന്നതിനായി www.myeducafe.com എന്ന വെബ്സൈറ്റിലൂടെ ഇപ്പോൾ തന്നെ സീറ്റുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9645007116 എന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെടാം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News