ഇത് ഹൃത്വിക് അല്ല, വരദരാജ മന്നാര്‍; സലാറിലെ പൃഥ്വിയുടെ മാസ് ലുക്ക് ഇങ്ങനെ

പൃഥ്വിരാജിന് ജന്മദിന സമ്മാനമായാണ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്

Update: 2022-10-16 06:53 GMT
Editor : ijas

കെ.ജി.എഫ്, കെ.ജി.എഫ് 2 എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിലെ പൃഥ്വിരാജിന്‍റെ മാസ് ലുക്ക് പുറത്ത്. ചിത്രത്തില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കറുത്ത പശ്ചാത്തലത്തില്‍ 'ടെറര്‍' ലുക്കില്‍ നില്‍ക്കുന്ന പൃഥ്വിരാജിന്‍റെ സലാര്‍ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. പൃഥ്വിരാജിന് ജന്മദിന സമ്മാനമായാണ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. സമാന്തര, മുഖ്യധാരാ, ആര്‍ട്ട് ഹൗസ്, കൊമേഴ്സ്യല്‍ സിനിമകളേതുമാകട്ടെ, എല്ലാത്തിലും അതിശയ പ്രകടനം കാഴ്ചവെക്കുന്ന പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് ഹോംബാലെ ഫിലിംസ് ട്വിറ്ററില്‍ കുറിച്ചത്. ഫസ്റ്റ് ലുക്കിലെ പൃഥ്വിരാജിന്‍റെ ഹൃഥ്വിക് റോഷനുമായി സാമ്യമുള്ള ലുക്കും സമൂഹ മാധ്യമങ്ങളിലെ ചൂടുള്ള ചര്‍ച്ചയാണ്.

Advertising
Advertising
Full View

പൃഥ്വിരാജിനെ പോലെയുള്ള സൂപ്പര്‍താരം ചിത്രത്തില്‍ അഭിനയിക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍ അഭിപ്രായപ്പെട്ടു. വരദരാജ മന്നാറിനെ അവതരിപ്പിക്കാന്‍ ഇതിലും മികച്ചൊരു നടനെ കണ്ടെത്താനാകുമായിരുന്നില്ല. പൃഥ്വിരാജിന്‍റെ കഥാപാത്രം അദ്ദേഹത്തിന്‍റെ ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പുണ്ട്. സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജിനെയും പ്രഭാസിനെയും ഒരുമിച്ച് ഒരു സിനിമയില്‍ അവതരിപ്പിക്കുകയെന്നത് വളരെ മനോഹരമായ അനുഭവമാണെന്നും പ്രശാന്ത് നീല്‍ പറഞ്ഞു. 

2022 തുടക്കത്തിലാണ് സലാറിന്‍റെ ചിത്രീകരണം ആരംഭിച്ചത്. പ്രഭാസാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രഭാസ് ചിത്രത്തില്‍ ഇരട്ടവേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കന്നട, തെലുഗ്, ഭാഷകളില്‍ ചിത്രീകരിക്കുന്ന സിനിമ മലയാളം, ഹിന്ദി, തമിഴ്, എന്നീ ഭാഷകളില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കും. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവ്, ശ്രിയ റെഡ്ഡി എന്നിവര്‍ ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് സലാറിന്‍റെ ചിത്രീകരണം. 2023 സെപ്റ്റംബര്‍ 28ന് ചിത്രം റിലീസ് ചെയ്യും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News