ശക്തിമാന്‍ വീണ്ടും വരുന്നു

Update: 2017-05-15 00:17 GMT
Editor : admin
ശക്തിമാന്‍ വീണ്ടും വരുന്നു

90 കളില്‍ ബാല്യവും കൌമാരവും ആഘോഷിച്ച കുട്ടികളുടെ ഹീറോയായിരുന്ന ശക്തിമാന്‍ വീണ്ടും മിനി സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു.

ജംഗിള്‍ബുക്ക് ചലച്ചിത്രരൂപത്തില്‍ വെള്ളിത്തിരയില്‍ കോടികള്‍ വാരി നിറ‍ഞ്ഞോടുമ്പോള്‍, 90 കളില്‍ ബാല്യവും കൌമാരവും ആഘോഷിച്ച കുട്ടികളുടെ ഹീറോയായിരുന്ന ശക്തിമാന്‍ വീണ്ടും മിനി സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു. 90 കളില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തിരുന്ന ശക്തിമാന്‍ പരമ്പര, പുതിയ രൂപത്തില്‍ നിങ്ങളുടെ സ്വീകരണമുറിയിലേക്ക് എത്തുകയാണ്. ഇന്നത്തെ കുട്ടികള്‍ക്ക് അസംഖ്യം കാര്‍ട്ടൂണ്‍ ചാനലുകളും കഥാപാത്രങ്ങളും വീഡിയോ ഗെയിമുകളുമുണ്ടെന്നിരിക്കെയാണ് അവരോടൊക്കെ മത്സരിക്കാന്‍ ശക്തിമാന്‍ വീണ്ടും എത്തുന്നത്.

Advertising
Advertising

നടന്‍ മുകേഷ് ഖന്നയാണ് ശക്തിമാനെ അവതരിപ്പിച്ചിരുന്നത്. രണ്ടാം വരവിലും മുകേഷ് തന്നെയാകും ശക്തിമാനെ സ്ക്രീനിലെത്തിക്കുക. വിവിധ ചാനലുകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച പുരോഗമിക്കുകയാണെന്ന് മുകേഷ് ഖന്ന വ്യക്തമാക്കി. എന്നുമുതല്‍ ശക്തിമാന്‍ ടെലിവിഷന്‍ സ്ക്രീനിലെത്തുമെന്ന് വ്യക്തമല്ലെങ്കിലും ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്ന് മുകേഷ് പറഞ്ഞു. ശക്തിമാന്റെ രൂപത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി 16 കിലോഗ്രാം തൂക്കമാണ് മുകേഷ് കുറക്കുന്നത്. സിക്സ് പാക്കിനായല്ല തന്റെ ശ്രമമെന്നും 15 വര്‍ഷം മുമ്പുള്ള തന്റെ പഴയ രൂപത്തിലേക്കൊരു തിരിച്ചുപോക്കിനാണ് ശ്രമമെന്നും മുകേഷ് ഖന്ന പറയുന്നു. ശക്തിമാനായാണ് ജനങ്ങള്‍ തന്നെ തിരിച്ചറിയുന്നതെന്നും അതുകൊണ്ട് തന്നെ ആ വേഷം മറ്റാരെയും ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News