ഐ, ഡാനിയല്‍ ബ്ലേക്കിന് ഗോള്‍ഡന്‍ പാം

Update: 2017-07-25 16:11 GMT
Editor : admin
ഐ, ഡാനിയല്‍ ബ്ലേക്കിന് ഗോള്‍ഡന്‍ പാം

ഷഹാബ് ഹൊസെയിനിയാണ് മികച്ച നടന്‍. മാ റോസ എന്ന ചിത്രത്തിലെ അഭിനയത്തിന് ജാക്വിലിന്‍ ജോസ് മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയായി.

അറുപത്തിയൊന്‍പതാമത് കാന്‍ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. ബ്രിട്ടിഷ് സംവിധായകന്‍ കെന്‍ ലോചിന്‍റെ 'ഐ, ഡാനിയല്‍ ബ്ലേക്ക്' എന്ന ചിത്രത്തിനാണ് ഗോള്‍ഡന്‍ പാം പുരസ്കാരം. ഷഹാബ് ഹൊസെയിനിയാണ് മികച്ച നടന്‍. മാ റോസ എന്ന ചിത്രത്തിലെ അഭിനയത്തിന് ജാക്വിലിന്‍ ജോസ് മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയായി.

മധ്യവയസ്കനായ മരണപ്പണിക്കാരന്‍റെ ജീവിതം ഇതിവൃത്തമാക്കിയുള്ള ചിത്രമാണ് ഐ ഡാനിയല്‍ ബ്ലേക്ക്. 21 ചിത്രങ്ങളായിരുന്നു ഗോള്‍ഡന്‍ പാം മത്സര വിഭാഗത്തിലുണ്ടായിരുന്നത്. ഇത് രണ്ടാം തവണയാണ് കെന്‍ ലോചിനെ തേടി ഗോള്‍ഡന്‍ പാം പുരസ്കാരമെത്തുന്നത്.

Advertising
Advertising

ഇറാനിയന്‍ ചിത്രം ദ സെയില്‍സ്മാനിലെ അഭിനയ മികവാണ് ഷഹാബ് ഹൊസെയിനിക്ക് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തത്.

ഫിലിപ്പൈന്‍ നടി ജാക്വലിന്‍ ജോസിനാണ് മികച്ച നടിക്കുള്ള അവാര്‍ഡ്. ഗ്രാന്‍പ്രി പുരസ്കാരത്തിന് സേവിയര്‍ ഡോളന്‍റെ ഇറ്റ്സ് ഒണ്‍ലി ദ എന്‍ഡ് ഓഫ് ദ് വേള്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. ഒലീവിയര്‍ അസായാസാണ് മികച്ച സംവിധായകന്‍. ജൂറി പുരസ്കാരം ആന്‍‍ഡ്രിയ അര്‍ണോള്‍ഡിന്‍റെ അമേരിക്കന്‍ ഹണി നേടി. പ്രശസ്ത അമേരിക്കന്‍ സംവിധായകന്‍ ജോര്‍ജ് മില്ലര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News