മഹാപ്രളയത്തിന്‍റെ കഥ പറഞ്ഞ് '2018', മെയ് അഞ്ചിന്

ജൂഡ് ആന്തണി ജോസഫിന്‍റെ ബിഗ് സിനിമ;താരത്തിളക്കത്തോടെ '2018 Everyone Is A Hero' മേയ് അഞ്ചിന്..

Update: 2023-05-02 09:29 GMT
By : Web Desk
Advertising

നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ  തന്‍റേതായ കഴിവ് തെളിയിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ജൂഡ് ആന്തണി ജോസഫ്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ഒന്നിനോടൊന്ന് മികച്ചത്. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനയത്തിന്‍റെ കാര്യത്തിലും മുൻനിരയിൽ. ഈ അവസരത്തിൽ ജൂഡ് ആന്തണിയുടെ കരിയർ ബെസ്റ്റ് എന്ന പദവി കരസ്ഥമാക്കി '2018 Everyone Is A Hero' എന്ന മലയാള ചിത്രം റിലീസിനൊരുങ്ങുകയാണ്. മെയ് 5 മുതൽ ചിത്രം തീയേറ്ററുകളിലെത്തും.

വമ്പൻ താരനിരയോടെ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്‍റെ ട്രെയിലർ കണ്ട് പ്രേക്ഷകർ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇതൊരു മലയാള സിനിമ തന്നെയാണോ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത്. അത്ര പെർഫെക്ഷനോടെയാണ് ഓരോ ഫ്രെയിമും ഒരുക്കിയിരിക്കുന്നത്. വിഷ്വൽ ക്വാളിറ്റി, സൗണ്ട് ഇഫക്ട് തുടങ്ങിയ ടെക്നിക്കൽ വശങ്ങളുടെ കാര്യത്തിലും യാതൊരു കോമ്പ്രമൈസും ചെയ്തിട്ടില്ല എന്നത് ട്രെയിലർ കാണുമ്പോൾ ബോധ്യമാവുന്നുണ്ട്. 2 മില്യൺ വ്യൂസിനു മുകളിൽ നേടി ട്രെൻഡിംഗിലാണ് ട്രെയിലർ ഇപ്പോഴും.

പ്രളയം പ്രമേയമാക്കി ഒരു സിനിമ വരുന്നു എന്നറിഞ്ഞപ്പോൾ മനസ്സിലേക്കാദ്യം വന്നത് എങ്ങനെ ആയിരിക്കും ചിത്രീകരണം എന്നതും ചിത്രത്തിലെ ​ഗാനങ്ങൾ എത്തരത്തിലുള്ളതായിരിക്കുമെന്നുമാണ്. ചിത്രത്തിലെ 'മിന്നൽ മിന്നാണെ' എന്ന വീഡിയോ ​ഗാനം കണ്ടതോടെ അക്കാര്യത്തിലും ഒരേകദേശ ധാരണ ലഭിച്ചു. ജോ പോൾ വരികൾ ഒരുക്കിയ ​ഗാനം ശങ്കർ മഹാദേവനാണ് ആലപിച്ചിരിക്കുന്നത്. ​ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടർന്നിട്ടുണ്ട്.

മലയാളികൾക്കൊരിക്കലും മറക്കാനാവാത്ത വർഷമാണ് '2018'. മഹാപ്രളയം കേരളീയരെ ഒന്നടങ്കം വലിഞ്ഞുമുറുക്കിയ ഒരു വർഷം. ഒരുപാടുപേരുടെ സ്വപ്നങ്ങളും സന്തോഷവും പ്രതീക്ഷയുമാണ് പ്രളയത്തിൽ മുങ്ങിപ്പോയത്. എന്നാൽ അതോടൊപ്പം മറ്റൊരു കാര്യം നമ്മൾ മനസ്സിലാക്കി, കേരളീയരെല്ലാം ഒറ്റക്കെട്ടാണെന്നും ഒരു മഹാമാരിക്കും മലയാളികളുടെ ആത്മവിശ്വാസത്തിന്‍റെ ഒരു തരിയെപോലും തൊടാൻ സാധിക്കില്ലെന്നും. പ്രളയത്തിന്‍റെ ഓർമപ്പെടുത്തലുകളുമായി, പൊരുതലിന്‍റെയും സാഹസത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകങ്ങളെല്ലാം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നുണ്ട് '2018 Everyone Is A Hero' എന്ന ചിത്രത്തിലൂടെ.

'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്‍റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇത്രയേറെ താരത്തിളക്കത്തോടെ പുറത്തിറങ്ങുന്ന ചിത്രം എന്ന വലിയൊരു പ്രത്യേകത കൂടി സിനിമക്കുണ്ട്. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ്. നോബിൻ പോളിന്‍റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്‍റെതാണ് സൗണ്ട് ഡിസൈൻ.

പ്രൊഡക്ഷൻ ഡിസൈനർ : മോഹൻദാസ്, ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്, ഡിസൈൻസ് : യെല്ലോടൂത്.

Tags:    

By - Web Desk

contributor

Similar News