റിലീസിനു മുമ്പെ 200 കോടി വാരി കബാലി

Update: 2018-01-07 06:59 GMT
Editor : admin

റിലീസിനു മുമ്പെ കോടികള്‍ വാരി സൂപ്പര് സ്റ്റാര് രജനികാന്തിന്റെ കബാലി പുതിയ ചരിത്രമെഴുതുന്നു. 200 കോടിയോളം രൂപക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയിരിക്കുന്നത്.

റിലീസിനു മുമ്പെ കോടികള്‍ വാരി സൂപ്പര് സ്റ്റാര് രജനികാന്തിന്റെ കബാലി പുതിയ ചരിത്രമെഴുതുന്നു. 200 കോടിയോളം രൂപക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 5000 തിയറ്ററുകളില് ചിത്രം റിലീസ് ചെയ്യും. ഇന്ത്യന് സിനിമയുടെ ചരിത്രത്തിലാദ്യമായി മലായ്,ചൈനീസ്,തായ് ഭാഷകളില് ചിത്രം ഡബ്ബ് ചെയ്യും. അമേരിക്കയില് മാത്രമായി 500 തിയറ്ററുകളില് ചിത്രം റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്മാതാവ് കലൈപുലി തനു മാധ്യമങ്ങളോട് പറഞ്ഞു. റിലീസിനോടനുബന്ധിച്ച് വൈവിധ്യമാര്ന്ന പരിപാടികളാണ് അണിയറ പ്രവര്ത്തകര് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട എയര്ഏഷ്യ വിമാനങ്ങള്ക്ക് കബാലീ തീം പെയിന്റടിക്കും. യാത്രക്കാര്ക്ക് ഭക്ഷണത്തിന് പ്രത്യേക കബാലി മെനുവാണുണ്ടാവുക. രാധികെ ആപ്തെയാണ് ചിത്രത്തിലെ നായിക. തായ്‍വാനീസ് സൂപ്പര്സ്റ്റാര് വിന്സ്റ്റണ് ചാവോ ആണ് വില്ലന്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News