അത്ഭുതങ്ങള്‍ കാണാനിരിക്കുന്നേയുള്ളൂ; കാത്തിരുന്ന ഒടിയന്റെ ടീസറെത്തി

Update: 2018-04-12 21:04 GMT
Editor : Jaisy
അത്ഭുതങ്ങള്‍ കാണാനിരിക്കുന്നേയുള്ളൂ; കാത്തിരുന്ന ഒടിയന്റെ ടീസറെത്തി

പരസ്യ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ കെ.ഹരികൃഷ്ണനാണ്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍- ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ നരേഷനിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. പരസ്യ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ കെ.ഹരികൃഷ്ണനാണ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവ് ആണ് കലാസംവിധായകന്‍. അടുത്ത വര്‍ഷം മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

Advertising
Advertising

Full View

ചിത്രത്തിന് വേണ്ടി 18 കിലോ തൂക്കമാണ് മോഹന്‍ലാല്‍ കുറച്ചിരിക്കുന്നത്. 51 നാള്‍ നീണ്ട കഠിന പരിശീലനത്തിലൂടെയാണ് മോഹന്‍ലാല്‍ തൂക്കം കുറച്ചത്. ഒടിയന്‍ മാണിക്യത്തിന്റെ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സിനിമയെത്തുന്നത്. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ് വില്ലനായും എത്തുന്നു. സിദ്ധിഖ്, ഇന്നസെന്റ്, കൈലാഷ്, സന അല്‍ത്താഫ്, നന്ദു, അപ്പാനി ശരത് എന്നിവരാണ് മറ്റ് താരങ്ങള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News