പാകിസ്താന് സ്വാതന്ത്ര്യദിന സമ്മാനവുമായി ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ്
Update: 2018-04-13 01:32 GMT
പാകിസ്താന്‍ സ്വതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഒരു കാലത്ത് ഒന്നായിരുന്ന മണ്ണില്‍ നിന്ന് സംഗീതത്തില്‍ ചാലിച്ചെടുത്ത സമ്മാനം കൈമാറുകയാണ് ഒരു ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ്
മനുഷ്യന്‍ ഭൂമിക്ക് അതിരുകള്‍ നിശ്ചയിച്ചു. പക്ഷേ കലക്ക് അതിരുകളില്ല, അത് ആരെതിര്‍ത്താലും എന്ന് തെളിയിക്കുകയാണ് ഒരു സംഘം ഇന്ത്യന്‍ സംഗീതപ്രേമികള്‍. പാകിസ്താന്‍ സ്വതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഒരു കാലത്ത് ഒന്നായിരുന്ന മണ്ണില്‍ നിന്ന് സംഗീതത്തില്‍ ചാലിച്ചെടുത്ത സമ്മാനം കൈമാറുകയാണ് ഒരു ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ്. ആഗസ്റ്റ് 14 ന് പാകിസ്താന്‍ 70 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അയല്‍ക്കാര്‍ക്ക് അവരുടെ ദേശീയ ഗാനം ഈണത്തില്‍ ചൊല്ലി സമ്മാനിക്കുകയാണ് ഇവര്‍.