റിലീസിന് മുമ്പ് 60 കോടി വാരി ധോണിയുടെ കഥ

Update: 2018-04-20 00:30 GMT
Editor : Damodaran
റിലീസിന് മുമ്പ് 60 കോടി വാരി ധോണിയുടെ കഥ

സാറ്റലൈറ്റ് റൈറ്റ്സിലൂടെ മാത്രം 45 കോടി രൂപയാണ് സിനിമ വാരിയത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വിവിധ ബ്രാന്‍ഡുകളാണ് അവശേഷിക്കുന്ന 15 കോടി

ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന എംഎസ് ധോണി, ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമ റിലീസിന് മുമ്പ് തന്നെ 60 കോടി രൂപ സ്വന്തമാക്കി. 80 കോടി രൂപ മുടക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. സാറ്റലൈറ്റ് റൈറ്റ്സിലൂടെ മാത്രം 45 കോടി രൂപയാണ് സിനിമ വാരിയത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വിവിധ ബ്രാന്‍ഡുകളാണ് അവശേഷിക്കുന്ന 15 കോടി രൂപ മുടക്കിയിട്ടുള്ളത്.

പരസ്യത്തിനും സിനിമയുടെ പ്രചരണത്തിനുമായി ബ്രാന്‍ഡുകള്‍ മുടക്കുന്ന തുക ഈ 15 കോടി കൂടാതെയാണ്. ഒരു ക്രിക്കറ്റ് താരത്തിന്‍റെ ജീവിത കഥയെ ആസ്പദമാക്കി ഇത്ര മുതല്‍മുടക്കോടെ ഒരു സിനിമ ഇറങ്ങുന്നത് ഇതാദ്യമായാണ്. ധോണിയുടെ ജീവിതത്തിലെ ഇതുവരെ അറിയാത്ത മേഖലകളിലേക്ക് വെളിച്ചം വീശുന്നതാണ് സിനിമ. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ ധോണിയുടെ റോളിലെത്തുന്നത് സുശാന്ത് സിങ് രജപുത്താണ്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News