രജനിയുടെ കാല ഏപ്രില്‍ 27നെത്തും

Update: 2018-04-27 06:53 GMT
രജനിയുടെ കാല ഏപ്രില്‍ 27നെത്തും

കബാലി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം രഞ്ജിത്തും രജനിയും ഒന്നിക്കുന്ന ചിത്രമാണ് കാല

സ്റ്റൈല്‍ മന്നന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്തിന്റെ കാല ഏപ്രില്‍ 27ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ ധനുഷ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ധനുഷ് റീലിസ് ചെയ്തു.

കബാലി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം രഞ്ജിത്തും രജനിയും ഒന്നിക്കുന്ന ചിത്രമാണ് കാല. അധോലോക നായകനായിട്ടാണ് രജനി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹുമ ഖുറേഷി, നാനാ പടേക്കര്‍, അഞ്ജലി പാട്ടീല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സന്തോഷ് നാരായണനാണ സംഗീതം.

Advertising
Advertising

Mark the date !! #kaalaa #april27 the don of dons is back #Superstar #thalaivar pic.twitter.com/FMakkwM5ee

— Dhanush (@dhanushkraja) February 10, 2018

Tags:    

Similar News