മുഹമ്മദ് റഫിക്ക് ഇന്ന് തൊണ്ണൂറ്റിരണ്ടാം ജന്‍മദിനം

Update: 2018-04-29 10:58 GMT
Editor : Subin
മുഹമ്മദ് റഫിക്ക് ഇന്ന് തൊണ്ണൂറ്റിരണ്ടാം ജന്‍മദിനം

മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും ആറ് തവണ ഫിലിം ഫെയര്‍ അവാര്‍ഡും നേടിയ റഫിയെ 1967ല്‍ രാജ്യ പത്മശ്രീ നല്‍കി ആദരിച്ചു...

അനശ്വര ഗായകന്‍ മുഹമ്മദ് റഫിക്ക് ഇന്ന് തൊണ്ണൂറ്റിരണ്ടാം ജന്‍മദിനം. ആ സ്വരമാധുരി നിശബ്ദമായിട്ട് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും റഫിയുടെ ഗാനങ്ങള്‍ ആസ്വാദര്‍ക്കെന്നും മധുരിക്കുന്ന ഓര്‍മ്മകളാണ്.

വെറുമൊരു ഗായകനല്ല മുഹമ്മദ് റഫി ആരാധകര്‍ക്ക്. സംഗീതമെന്ന വികാരമാണ്. ആ സ്വരമാധുരിയില്‍ പ്രണയവും വിരവഹവും വിഷാദവുമെല്ലാം ആസ്വാദകരിലേക്ക് ഒഴുകിയെത്തി. അത് കാതുകള്‍ക്കപ്പുറം ഹൃദയങ്ങള്‍ കീഴടക്കി.

Advertising
Advertising

അമൃതസറിലെ കോട്‌ല സൂത്താന്‍ പൂരിനടുത്ത് 1924 ല്‍ ജനനം. ചെറുപ്പത്തിലേ സംഗീത പഠനം തുടങ്ങിയ റഫിയെ പ്രസിദ്ധ സംഗീത സംവിധായകന്‍ ശ്യാംസുന്ദറാണ് സിനിമയില്‍ പരിചയപ്പെടുത്തിയത്. ഗുല്‍ബച്ചോവ് എന്ന പഞ്ചാബി ചിത്രത്തില്‍ സീനത്ത് ബീഗത്തിനൊപ്പം ആദ്യ ഗാനം.1945 ല്‍ പുറത്തിറങ്ങിയ ഗാഓന്‍ കി ഗോരി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം. പിന്നീട് ഹിന്ദി ഉറുദു മറാഠി തുടങ്ങി 14 ഭാഷകളിലായി അനവധി ഗാനങ്ങള്‍.

മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും ആറ് തവണ ഫിലിം ഫെയര്‍ അവാര്‍ഡും നേടിയ റഫിയെ 1967ല്‍ രാജ്യ പത്മശ്രീ നല്‍കി ആദരിച്ചു. 1980ല്‍ മൂന്ന് പതിറ്റാണ്ട് നീണ്ട സംഗീത സപര്യക്ക് വിരാമമിട്ട് റഫി വിടവാങ്ങി.

Writer - Subin

contributor

Editor - Subin

contributor

Similar News