ത്രില്ലടിപ്പിച്ച് 'കമ്മട്ടിപ്പാട'ത്തിന്റെ ട്രെയ്‌ലര്‍

Update: 2018-04-30 03:44 GMT
Editor : admin
ത്രില്ലടിപ്പിച്ച് 'കമ്മട്ടിപ്പാട'ത്തിന്റെ ട്രെയ്‌ലര്‍

കമ്മട്ടിപ്പാടം വളര്‍ന്ന് നഗരമായതിനെക്കുറിച്ചുള്ള കഥ പറയുകയാണ് രാജീവ് രവി തന്റെ ചിത്രത്തില്‍.

സിനിമ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കമ്മട്ടിപ്പാട'ത്തിന്റെ ട്രെയ്‌ലര്‍ യൂ ടൂബില്‍. കമ്മട്ടിപ്പാടം കൊച്ചിയിലെ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍ഡിന്റെ പുറകിലുള്ള ഒരു സ്ഥലപ്പേരാണ്. കമ്മട്ടിപ്പാടം വളര്‍ന്ന് നഗരമായതിനെക്കുറിച്ചുള്ള കഥ പറയുകയാണ് രാജീവ് രവി തന്റെ ചിത്രത്തില്‍. മുംബൈയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന കൃഷ്ണന്‍ എന്ന നാല്‍പത്തിമൂന്നുകാരന്റെ ബാല്യം മുതല്‍ 43 വയസ് വരെയുള്ള ജീവിതവുമാണ് ചിത്രം. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ.

Advertising
Advertising

ദുല്‍ഖറിനൊപ്പം നായകതുല്യമായ വേഷത്തില്‍ വിനായകന്‍ എത്തുന്ന ചിത്രത്തില്‍ ഷോണ്‍ റൂമി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, അഞ്ജലി അനീഷ്, സൗബിന്‍ ഷാഹിര്‍, പി.പാലചന്ദ്രന്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട്, മുത്തുമണി എന്നിങ്ങനെ വന്‍ താരനിര അണിനിരക്കുന്നുണ്ട്.

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയായുടെ ബാനറില്‍ പ്രേംകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു. പി. ബാലചന്ദ്രന്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് കെ. ജോണ്‍ പി. വര്‍ക്കി, വിനായകന്‍ എന്നിവര്‍ സംഗീതം പകരുന്നു. മെയ് 20ന് സെഞ്ച്വറി ഫിലിംസ് ‘കമ്മട്ടിപ്പാടം’ തിയേറ്ററിലെത്തിക്കുന്നു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News