പുലിമുരുകന്‍ ആഗസ്ത് 15ന് തിയറ്ററിലെത്തും

Update: 2018-05-07 08:23 GMT
Editor : admin
പുലിമുരുകന്‍ ആഗസ്ത് 15ന് തിയറ്ററിലെത്തും

മലയാളത്തിലെ എക്കാലത്തെയും വലിയ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ഏഴ് ഭാഷകളില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലിമുരുകന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ആഗസ്ത് 15നാകും പുലിമുരുകന്‍ തീയറ്ററുകളില്‍ എത്തുക.

വൈശാഖും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന പുലിമുരുകന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. വിഷുവിന് പുറത്തിറങ്ങുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് പല കാരണങ്ങള്‍കൊണ്ടും ചിത്രത്തിന്റെ റിലീസ് നീട്ടുകയായിരുന്നു. ഒടുവില്‍ അടുത്ത മാസം ചിത്രം തീയറ്ററുകളില്‍ എത്തുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഒടുവിലുള്ള വിവരം.

മലയാളത്തിലെ എക്കാലത്തെയും വലിയ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ഏഴ് ഭാഷകളില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമാലിനി മുഖര്‍ജിയാണ് ചിത്രത്തില്‍ നായിക. ലാലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഇവരെ കൂടാതെ ജഗപതി ബാബു, ബാല, നമിത, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി, വിനു മോഹന്‍, നോബി തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News