കാത്ത് കാത്തിട്ട്..കാല് തേഞ്ഞിട്ട്...ധര്‍മ്മജന്റെ അല്ല ബാബുമോന്റെ കല്യാണപ്പാട്ട് കാണാം

Update: 2018-05-09 10:35 GMT
Editor : Jaisy
കാത്ത് കാത്തിട്ട്..കാല് തേഞ്ഞിട്ട്...ധര്‍മ്മജന്റെ അല്ല ബാബുമോന്റെ കല്യാണപ്പാട്ട് കാണാം

ബിജിബാലും ഉദയ് രാമചന്ദ്രനും സിജു പിവിയും ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്

നാട്ടിന്‍പുറത്തെ കല്യാണത്തിന്റെ എല്ലാ നന്‍മകളും രസങ്ങളും ഈ പാട്ടിലുണ്ട്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലെ കാത്ത് കാത്തിട്ട്...കാല് തേഞ്ഞിട്ട് എന്നു തുടങ്ങുന്ന ഗാനം അത്രക്ക് ഭംഗിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കല്യാണത്തലേന്നുള്ള വീടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്. ബിജിബാലും ഉദയ് രാമചന്ദ്രനും സിജു പിവിയും ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.

ധര്‍മ്മജന്‍ അവതരിപ്പിക്കുന്ന ബാബു മോന്റെ കല്യാണമാണ് ഗാനരംഗം. നീരജ് മാധവ്, സുധി കൊപ്പ എന്നിവരും ഗാനരംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. നീരജാണ് ചിത്രത്തിലെ നായകന്‍. റീബ മോണിക്ക ജോണാണ് നീരജിന്റെ നായികയായി എത്തുന്നത്. നവാഗതനായ ഡോമിന്‍ ഡിസില്‍വയാണ് സംവിധാനം.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News