ഇനി രണ്ട് നാള്‍; പ്രേക്ഷകരുടെ പ്രിയ ചിത്രം തെരഞ്ഞെടുക്കാന്‍ വോട്ടിങ് തുടങ്ങി

Update: 2018-05-09 18:02 GMT
Editor : Sithara
ഇനി രണ്ട് നാള്‍; പ്രേക്ഷകരുടെ പ്രിയ ചിത്രം തെരഞ്ഞെടുക്കാന്‍ വോട്ടിങ് തുടങ്ങി
Advertising

മേള അവസാനിക്കാൻ രണ്ട് ദിനം കൂടി ശേഷിക്കേ മികച്ച ചിത്രങ്ങൾ കണ്ടുതീർക്കാനുള്ള ഓട്ടത്തിലാണ് പ്രേക്ഷകർ.

മേള അവസാനിക്കാൻ രണ്ട് ദിനം കൂടി ശേഷിക്കേ മികച്ച ചിത്രങ്ങൾ കണ്ടുതീർക്കാനുള്ള ഓട്ടത്തിലാണ് പ്രേക്ഷകർ. ഒപ്പം സുവര്‍ണ ചകോരം നേടുന്ന ചിത്രം ഏതെന്ന് അറിയാനുള്ള ആകാംക്ഷയിലും. മത്സരവിഭാഗത്തിലെയും ലോകസിനിമാ വിഭാഗത്തിലെയും ശ്രദ്ധേയ ചിത്രങ്ങളുടെ അവസാനപ്രദർശനമാണ് ആറാം ദിനത്തിലെ പ്രത്യേക.

മേള കൊടിയിറങ്ങാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ മികച്ച ചിത്രം തെരഞ്ഞെടുക്കാനുള്ള പ്രേക്ഷകരുടെ ഓണ്‍ലൈന്‍ വോട്ടിങ് തുടങ്ങി. മത്സരവിഭാഗത്തിലേയും ലോകസിനിമാ വിഭാഗത്തിലേയും ശ്രദ്ധേയ ചിത്രങ്ങളുടെ അവസാന പ്രദർശനമായിരുന്നു ഇന്ന്. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളും ഇതിനോടകം ആദ്യ വട്ട പ്രദര്‍ശനം പൂർത്തിയാക്കി

ലോക സിനിമാ വിഭാഗത്തിൽ റൗൾ പെക്കിന്‍റെ ദ യങ് കാള്‍ മാർക്സിനെ കാണാന്‍ മൂന്നാം ദിനവും പ്രേക്ഷകരുടെ തിരക്കായിരുന്നു. ഹംഗറിയില്‍ നിന്നുള്ള ഓണ്‍ ബോഡി ആന്‍ഡ് സോള്‍, ഉക്രൈനില്‍ നിന്നുള്ള ഈസി എന്നീ ചിത്രങ്ങള്‍ പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു വട്ടം കൂടി പ്രദര്‍ശിപ്പിക്കും. നിശാഗാന്ധി ഉള്‍പ്പെടെ 14 തിയേറ്ററുകളിലായി അഞ്ച് ദിവസങ്ങളിലായി നൂറിലധികം ചിത്രങ്ങളാണ് ഇതുവരെ പ്രദര്‍ശിപ്പിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News