ടോവിനോയുടെ തരംഗത്തിലെ ആദ്യ ഗാനമെത്തി

Update: 2018-05-10 21:23 GMT
Editor : Sithara
ടോവിനോയുടെ തരംഗത്തിലെ ആദ്യ ഗാനമെത്തി

ധനുഷ് നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രമെന്ന ലേബലോടെയാണ് തരംഗം എത്തുന്നത്.

ടൊവിനോ തോമസ് നായകനായെത്തുന്ന തരംഗത്തിലെ ആദ്യ ഗാനമെത്തി. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിക്കുന്നത് നടന്‍ ധനുഷ് ആണ്.

ധനുഷ് നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രമെന്ന ലേബലോടെയാണ് തരംഗം എത്തുന്നത്. പരീക്ഷണങ്ങളുമായെത്തിയ സിനിമയുടെ ടീസര്‍ സ്വീകാര്യത നേടിയതിന് പിന്നാലെ ആദ്യ ഗാനവും ശ്രദ്ധനേടുകയാണ്. മിന്നുന്നുണ്ടേ മുല്ലപൂലേ എന്ന ഗാനം തരംഗം സൃഷ്ടിച്ച് തുടങ്ങിയിരിക്കുന്നു.

മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അശ്വിൻ രഞ്ജു ഈണമിട്ട ഗാനം എഴുതിയത് മനു മഞ്ജിത് ആണ്. മോഡല്‍ കൂടിയായ നേഹ അയ്യറാണ് ടൊവിനോയുടെ നായിക. കള്ളന്‍ പവിത്രന്റെ വിചിത്രമായ കേസ് എന്നാണ് തരംഗത്തിന്റെ ടാഗ്‌ലൈന്‍. വിജയരാഘവന്‍, അലന്‍സിയര്‍ ലെ ലോപ്പസ്, മനോജ് കെ ജയന്‍, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, സൈജു കുറുപ്പ്, ബാലു വര്‍ഗീസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News