ഗപ്പി കണ്ട് പൈസ പോയ പ്രേക്ഷകന് ടൊവിനോ നല്‍കിയ മറുപടി

Update: 2018-05-12 08:10 GMT
Editor : Alwyn K Jose
ഗപ്പി കണ്ട് പൈസ പോയ പ്രേക്ഷകന് ടൊവിനോ നല്‍കിയ മറുപടി

നവാഗതനായ ജോണ്‍ പോള്‍ സംവിധാനം ചെയ്ത ഗപ്പി കണ്ട് പൈസ പോയെന്ന് ഫേസ്‍ബുക്കില്‍ പോസ്റ്റിട്ട പ്രേക്ഷകന് നഷ്ടപരിഹാരം നല്‍കാമെന്ന് ചിത്രത്തിലെ നായകന്‍ ടൊവിനോയുടെ മറുപടി.

നവാഗതനായ ജോണ്‍ പോള്‍ സംവിധാനം ചെയ്ത ഗപ്പി കണ്ട് പൈസ പോയെന്ന് ഫേസ്‍ബുക്കില്‍ പോസ്റ്റിട്ട പ്രേക്ഷകന് നഷ്ടപരിഹാരം നല്‍കാമെന്ന് ചിത്രത്തിലെ നായകന്‍ ടൊവിനോയുടെ മറുപടി. മികച്ച പ്രേക്ഷക പ്രതികരണം നേടി ബോക്സോഫീസില്‍ മുന്നേറുന്ന ചിത്രത്തിന് പൂര്‍ണ പിന്തുണ നല്‍കിയ പ്രേക്ഷകരെ നന്ദിയറിയിച്ച് ടൊവിനോ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് പ്രേക്ഷകരില്‍ ഒരാള്‍ പൈസ പോയെന്ന് കമന്റ് ചെയ്തത്. മോശം ചിത്രമെന്ന് പരോക്ഷമായി പറഞ്ഞ പ്രേക്ഷകന് ഉചിതമായ മറുപടിയും ടൊവിനോ നല്‍കി. നഷ്ടപ്പെട്ട തുകയെത്രയാണെന്നും ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍ നല്‍കിയാല്‍ നഷ്ടപരിഹാരം നല്‍കാമെന്നുമായിരുന്നു ടൊവിനോയുടെ മറുപടി. താരത്തിന്റെ കുറിക്കുകൊള്ളുന്ന മറുപടി ഇതോടെ വൈറലാവുകയും ചെയ്തു.

Advertising
Advertising

ഗപ്പി എന്ന സിനിമ കണ്ട് അതിന് വേണ്ട പ്രോത്സാഹനം തന്ന, അതിനെപ്പറ്റി നാലു പേരോട് നല്ലത് പറഞ്ഞ എല്ലാ നല്ല മനസ്സുകൾക്കും ഒരായിരം നന്ദി! കണ്ടവർക്കൊക്കെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നു. കാണാത്തവർ കണ്ടു നോക്കൂ 󾌰

Publicado por Tovino Thomas em Segunda, 8 de agosto de 2016
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News