യെ ദില്‍ ഹെ മുഷ്കില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുമെന്ന് എംഎന്‍എസ്
സിനിമ തുടങ്ങും മുന്പ് രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരെ അനുസ്മരിക്കുമെന്നും,സൈനികരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി തുക മാറ്റിവെക്കുമെന്നും സംഘടനാ പ്രതിനിധി മുകേഷ് ഭട്ട്
കരണ്‍ ജോഹര്‍ ചിത്രം യെ ദില്‍ ഹെ മുഷ്കില്‍ 28 തന്നെ റീലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളുടെ സംഘടന. സിനിമയുടെ റീലീസിങ്ങുമായി ബന്ധപ്പെട്ട് സംവിധായകനും നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികളും എം എന്‍ എസ് നേതാവ് രാജ് താക്കറെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമാി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്..
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സിനിമകളുടെ പ്രദര്ശനം തടയുമെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സഭ അറിയിച്ചിരുന്നു.തുടര്‍ന്നാണ് ദീപാവലി റിലീസായ പാക് താരം ഫവദ് ഖാന്‍ അഭിനയിച്ച യെ ദില്‍ ഹെ മുഷ്ക്കില്‍പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചത്.
പാക്കിസ്ഥാന്‍ താരങ്ങളുമായി ഇനി സഹകരിച്ച് പ്രവര്‍ത്തിക്കില്ല എന്ന ഉറപ്പ് നിര്‍മാതാക്കളുടെ സംഘട നല്‍കിയതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ സിനിമ പ്രദര്‍ശനത്തിന് എം എന്‍ എസ് അനുമതി നല്‍കിയത്.. .സിനിമ തുടങ്ങും മുന്പ് രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരെ അനുസ്മരിക്കുമെന്നും,സൈനികരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി തുക മാറ്റിവെക്കുമെന്നും സംഘടനാ പ്രതിനിധി മുകേഷ് ഭട്ട് അറിയിച്ചു